ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച ഫോട്ടോഷൂട്ട്‌ വളരെ സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് മലയാളി പ്രേക്ഷകർ. 

കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം എപ്പോഴും വൈറലാണ്.

ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച ഫോട്ടോഷൂട്ട്‌ വളരെ സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് മലയാളി പ്രേക്ഷകർ. എത്രാമത്തെ ജന്മദിനമാനിതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമല്ലെങ്കിലും അമൃത എത്ര സന്തോഷവതിയാണെന്ന് പുതിയ പോസ്റ്റിൽ നിന്നും മനസിലാക്കാം. താരങ്ങളടക്കം നിരവധിപ്പേരാണ് നടിയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്.

നേരത്തെ അഭിനയം നിർത്തിയതായിരുന്നു അമൃത എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കൊണ്ടാണ് തിരികെ വന്നതെന്ന് താരം പറഞ്ഞിരുന്നു. "സത്യത്തിൽ അഭിനയം ഞാൻ നിർത്തിയതാണ്. എന്നാൽ ഈ ഫിനാൻഷ്യൽ ക്രൈസിസ് എന്ന ഒരു കാര്യം അത്ര സിംപിൾ അല്ല. പിന്നെ നല്ലൊരുക്യാരക്ടർ കിട്ടണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് കളിവീടിലേക്ക് എത്തുന്നത്. നല്ല ഒരു പരമ്പരയാണ്. അതൊരു ഭാഗ്യമായി കരുതുന്നു. ആദ്യം ഞാൻ അതിൽ വന്നപ്പോൾ ആളുകൾക്ക് ഇഷ്ടമായിരുന്നില്ല. ഇപ്പോൾ ആളുകൾക്ക് ഇഷ്ടമായി തുടങ്ങുന്നുവെന്നും" അമൃത പറഞ്ഞു.

View post on Instagram

ഏഷ്യാനെറ്റിൽ വളരെ വിജയത്തോടെ സംപ്രേക്ഷണം തുടരുന്ന ഗീതഗോവിന്ദം എന്ന സീരിയലിലാണ് അമൃത ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയിൽ പ്രാധാന്യമുള്ള വേഷം തന്നെയാണ് നടി കൈകാര്യം ചെയ്യുന്നത്. ലൊക്കേഷനിൽ നിന്നുള്ള എല്ലാ വിശേഷങ്ങളും താരം ആരാധകാരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും.

കുഴിവെട്ടി പെട്ടിയെടുത്ത് രശ്മിക, പെട്ടിയിലുള്ളത്.. : 'കുബേര'യില്‍ 'നാഷണല്‍ ക്രഷിന്' ത്രില്ലര്‍ റോള്‍

'എന്‍റെ പേര് പെണ്ണ് എന്‍റെ വയസ് 8' മുറിവ് ഗാനം എന്‍റെ അനുഭവമാണ് തുറന്ന് പറഞ്ഞ് ഗൗരി ലക്ഷ്മി