ഫസ്റ്റ് ലുക്കിൽ എന്തിനാണ് രണ്ട് വാച്ച് കെട്ടിയതെന്ന് റോബിൻ രാധാകൃഷ്ണൻ നേരത്തെ വിശദീകരിച്ചിരുന്നു. 

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ എത്തി മലയാളികൾക്ക് സുപരിചിതനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ മർ​ദ്ദിച്ചതിന്റെ പേരിൽ പുറത്തായെങ്കിലും മലയാളം ബി​ഗ് ബോസ് ചരിത്രത്തിലെ പോപ്പുലർ മത്സരാർത്ഥി റോബിനാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ അടുത്തിടെ വിമർശനങ്ങളും റോബിനെതിരെ ഉയർന്നിരുന്നു. അടുത്തിടെ രാവണയുദ്ധം എന്ന സിനിമ റോബിൻ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ റോബിൻ രണ്ട് വാച്ച് കെട്ടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് റോബിനെ ട്രോളിയിരിക്കുകയാണ് പാലാ സജി. 

രണ്ട് കയ്യിലും വാച്ച് കെട്ടി രസകരമായ സംഭാഷണത്തിലൂടെയാണ് പാലാ സജി റോബിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും വീഡിയോയിൽ ഉണ്ട്. 'രണ്ട് വാച്ച് ഉള്ളതിന്റെ ഒരു കഷ്ടപ്പാട് കാണാതെപോകരുത് ..ശത്രു ആര് മിത്രം ആര് ..??ഇതിൽ ഒന്ന് brand new Titan ആണ് ..നാളെ ഈ വാച്ച് Youtube ഫ്രെണ്ട്സിനു Giveaway ആയി കൊടുക്കുകയാണ് ..എനിക്ക് ഒരു വാച്ച് മതി', എന്നാണ് വീഡിയോയ്ക്ക് ഒപ്പം സജി കുറിച്ചത്. 

View post on Instagram

അതേസമയം, തങ്ങളുടെ പ്രിയപ്പെട്ട ആളായത് കൊണ്ട് പാലാ സജിയെ ഇത്തവണത്തേക്ക് വെറുതെ വിട്ടിരിക്കുന്നു എന്നാണ് റോബിൻ ആരാധകർ പറയുന്നത്. ഞങ്ങളുടെ ഡോക്ടർ മച്ചാനെ വിട്ടേക്കൂ എന്നും അവർ പറയുന്നുണ്ട്. എന്തായാലും വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

ഫസ്റ്റ് ലുക്കിൽ എന്തിനാണ് രണ്ട് വാച്ച് കെട്ടിയതെന്ന് വിശദീകരിച്ച് റോബിൻ രാധാകൃഷ്ണൻ നേരത്തെ തന്നെ എത്തിയിരുന്നു. രണ്ട് വാച്ചുകളില്‍ ഒന്നില്‍ നായകന് തന്‍റെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്‍റെ എതിരാളികളുടെ സമയം കുറിക്കാനാണെന്നും ആണ് റോബിൻ പറഞ്ഞത്. 

മാപ്പിള രാമായണത്തിന്റെ ശൈലിയിൽ 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' പാട്ട്; ഹെവി ടീസർ എന്ന് പ്രേക്ഷകർ