ബോളിവുഡ് സൗത്ത് ഇന്ത്യൻ താരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

പ്പോൾ എങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് താരം. എഐ ടൂളുകൾ ഉപയോഗിച്ച്, കലാകാരന്മാർക്ക് തങ്ങളുടെ ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്ടിക്കാൻ കഴിയും. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ നിറയെ ഇത്തരം പരീക്ഷണങ്ങളാണ്. എഐയിലൂടെ എത്തുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് തരംഗമാകുന്നത്. അത്തരത്തിലൊരു എഐ ഭാവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ലോകമെങ്കും വലിയ ആരാധകവൃന്ദമുള്ള ​'ഗെയിം ഓഫ് ത്രോൺസി'ന്റെ ഇന്ത്യൻ വെർഷനാണ് ഇത്. സീരീസിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവർ മലയാള താരങ്ങൾ ആയാൽ എങ്ങനെ ഉണ്ടാകും ?. ഈ ചോദ്യത്തിന് ഉത്തരമാണ് ജ്യോ ജോൺ മുല്ലൂർ എന്ന കലാകാരൻ നൽകുന്നത്. 

ലോർഡ് എഡ്ഡാർഡ് നെഡ് സ്റ്റാർക്- മമ്മൂട്ടി, കാറ്റെലിൻ സ്റ്റാർക്- ശോഭന, റോബ്, സാൻസ, ആര്യ എന്നിവർക്ക് ഫഹദ് ഫാസിൽ, തൃഷ, നസ്രിയ എന്നിവരുടെ മുഖമാണ് നൽകിയിരിക്കുന്നത്. ജോൺ സ്നോ- ടൊവിനോ തോമസ്, ടിറിയോൺ ലാനിസ്റ്റർ- സൗബിൻ, സെർസി- നയൻതാര, ജെയ്മി ലാനിസ്റ്റർ- പൃഥ്വിരാജ്, സെർ ജോറ- ദുൽഖർ, കിംഗ്‌ റോബർട്ട് ബറാത്തിയോൺ മോഹൻലാൽ എന്നിങ്ങനെ പോകുന്നു കഥാപാത്രങ്ങൾ. ഒപ്പം ബോളിവുഡ് സൗത്ത് ഇന്ത്യൻ താരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. 

'ആഹാ എല്ലാവരും ഉണ്ടല്ലോ'; 'ജവാൻ' പ്രിവ്യൂവിന് കോപ്പിയടി ആരോപണം, തെളിവുകൾ !

നേരത്തെ മലയാളികളുടെ പ്രിയ പഴയകാല നടീനടന്മാരുടെ എഐ ഭാവന ചിത്രങ്ങളും പുറത്തുവന്നിരുന്നു.മാർവൽ സീരീസ് കഥാപാത്രങ്ങളായാണ് ഇവര്‍ എത്തിയത്. നസീർ - സൂപ്പർ മാൻ ആയി എത്തിയപ്പോള്‍ മധു- ഷസാം ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അയൺമാൻ- സത്യൻ, ക്യാപ്റ്റൻ മാർവൽ- ജയഭാരതി, ഷീല- സൂപ്പർ ​ഗേൾ, ജയൻ- ‍ഡോക്ടർ സ്ട്രെയിഞ്ച്, ഉമ്മർ- വുൾവറിൻ, ക്ലോക്ക് കിം​ഗ്- ജോസ് പ്രകാശ് എന്നിങ്ങനെ ആയിരുന്നു മറ്റുള്ള താരങ്ങളുടെ കഥാപാത്രങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News