കഴിഞ്ഞദിവസം ഗായത്രി പങ്കുവച്ച ചിത്രമാണിപ്പോള്‍ ഫാന്‍സ് പേജുകളിലും മറ്റുമായി വൈറലായിരിക്കുന്നത്. ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍, സരിത ജയസൂര്യ തുടങ്ങിയ താരങ്ങളെല്ലാംതന്നെ ഗായത്രിയുടെ പുത്തന്‍ ചിത്ത്രത്തിന് കമന്റുമായെത്തിയിട്ടുണ്ട്.

രസ്പരം എന്ന ജനപ്രിയപരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ഒറ്റ പരമ്പരയിലൂടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സീരിയല്‍ താരമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ഒരു മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി. സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യക്തിപരമായ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞദിവസം ഗായത്രി പങ്കുവച്ച ചിത്രമാണിപ്പോള്‍ ഫാന്‍സ് പേജുകളിലും മറ്റുമായി വൈറലായിരിക്കുന്നത്. മനോഹരമായ നോര്‍ത്ത് ഏഷ്യന്‍ വസ്ത്രമോഡലിലാണ് ചിത്രത്തില്‍ ഗായത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോട്ട്‌മോഡല്‍ ടോപ്വെയറും, അതെ ക്ലോത്തിലുള്ള ക്‌നീ എന്‍ഡഡ് സ്‌കിന്‍ഫിറ്റ് ബോട്ടവുമാണ് മനോഹരമായി ഗായത്രി ധരിച്ചിരിക്കുന്നത്. ഗായത്രി തന്നെയാണോ ഇത് എന്ന സംശയമാണ് ചിത്രത്തിന് മിക്കവരും സംശയം പ്രകടിപ്പിക്കുന്നത്. എന്തൊരു ആറ്റിറ്റ്യൂഡാണ് ചിത്രത്തിലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

View post on Instagram

ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍, സരിത ജയസൂര്യ തുടങ്ങിയ താരങ്ങളെല്ലാംതന്നെ ഗായത്രിയുടെ പുത്തന്‍ ചിത്ത്രത്തിന് കമന്റുമായെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ഒരൊറ്റ പരമ്പരയിലെ പ്രധാന കഥാപാത്രമായ ദീപ്തി ഐ.പി.എസ് എന്ന വേഷത്തിലൂടെയാണ് ഗായത്രി മലയാളിക്ക് സുപരിചിതയാകുന്നത്. മറ്റ് പരമ്പരകളിലൊന്നും ഗായത്രി വേഷമിടാത്തതിനാലും, പരസ്പരം ജനപ്രീതി നേടിയതിനാലും ആരാധകര്‍ക്ക് ഗായത്രി എന്ന പേരിനേക്കാള്‍ അടുപ്പം ദീപ്തി എന്ന പേരിനോടാണ്. കുടുംബക്കാരടക്കം മിക്ക ആളുകളും തന്നെ ദീപ്തി എന്നുതന്നെയാണ് വിളിക്കുക എന്ന് ഗായത്രി പലപ്പോഴും പറഞ്ഞിട്ടുണ്ട്.