പരസ്പരം എന്ന ഒരൊറ്റെ പരമ്പരയിലൂടെ മലയാളികള്‍ നെഞ്ചേറ്റിയ താരമാണ് ഗായത്രി അരുണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫോട്ടോയെക്കാള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ഫോട്ടോയ്ക്ക് താരം നല്‍കിയ ക്യാപ്ഷനാണ്.

''കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് നേരത്തെയുള്ള അവധിക്കാലവും പരീക്ഷ തലവേദനയില്‍ നിന്നുള്ള ആശ്വാസവും മാത്രമാണ്... അവര്‍ അവരുടെ അവധിക്കാലം ആസ്വദിക്കാന്‍ തുടങ്ങി'' എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ മകള്‍ വരച്ച ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കൊവിഡ് 19 കാരണം കേരളത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയും പരീക്ഷകള്‍ മാറ്റിവച്ചതും കാരണം കുട്ടികള്‍ക്ക് ഇതൊരു അവധിക്കാലത്തിന്റെ ഫീലാണ്. എന്നാല്‍ ഇതൊരു ഉല്ലാസയാത്രാക്കാലമല്ല, ആരും യാത്രകള്‍ക്ക് മുതിരരുതെന്നും മറ്റുമുള്ള സുരക്ഷാസന്ദേശങ്ങളും എല്ലാവരും ഷെയര്‍ ചെയ്യുന്നുണ്ട്.

ഗായത്രിയുടെ മകള്‍ കല്ല്യാണി നല്ല ചിത്രവരക്കാരിയാണ്. കല്ലുവിന്റെ വരകള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ അടുക്കള കാലിയാക്കുന്ന പെയിന്റിംഗുകള്‍ ഇരു കയ്യുംനീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. അതുപോലെതന്നെ കല്ലുവിന്റെ പുത്തന്‍വരയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒരുപാടുപേരാണ് കല്ലുവിന് ആശംസകളുമായെത്തുന്നത്. സ്റ്റേ സേഫ് എന്ന കമന്റുകളുമായും ആരാധകര്‍ താരത്തിന് ആശംസ നല്‍കുന്നുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക