ക്രിസ്റ്റിനാ ഒട്ടാവിയാനോ ഡിസൈന്‍ ചെയ്ത ബ്രൈറ്റ് പിങ്ക് നിറത്തിലുള്ള ഗൗണാണ് പ്രിയങ്ക ധരിച്ചിരുന്നത്. ഡയമണ്ട് നെക്ക്ലേസും ചെറിയ കമ്മലുമണിഞ്ഞിരുന്നു പ്രിയങ്ക...
77ാം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്സ് ചടങ്ങ് നടക്കുന്ന കാലിഫോര്‍ണിയയിലെ ബെവെര്‍ലി ഹില്‍ടണ്‍ ഹോട്ടല്‍... റെഡ് കാര്‍പറ്റിലൂടെ കടന്നുവരുന്നത് ഇന്ത്യയുടെ അഭിമാനമായ പ്രിയങ്ക ചോപ്രയും ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജൊനാസും. കൂടിയിരുന്നവര്‍ക്കെല്ലാം വാവ് എന്നാലെ മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
ക്രിസ്റ്റിനാ ഒട്ടാവിയാനോ ഡിസൈന്‍ ചെയ്ത ബ്രൈറ്റ് പിങ്ക് നിറത്തിലുള്ള ഗൗണാണ് പ്രിയങ്ക ധരിച്ചിരുന്നത്. ഡയമണ്ട് നെക്ക്ലേസും ചെറിയ കമ്മലുമണിഞ്ഞിരുന്നു പ്രിയങ്ക. ബ്ലാക്ക് സ്യൂട്ടാണ് നിക്ക് ജൊനാസ് ധരിച്ചത്. നടനും കൊമേഡിയനുമായ റിക്കി ഗെര്‍വൈസ് ആയിരുന്നു ഗോള്‍ഡന്‍ ഗ്ലോബ്സിന്‍റെ അവതാരകന്‍.

