Asianet News MalayalamAsianet News Malayalam

‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’: പെണ്‍ സുഹൃത്തിനൊപ്പം ഫോട്ടോയിട്ട് ഗോപി സുന്ദര്‍

തുടര്‍ന്ന് പലപ്പോഴായി സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ ഇട്ടാല്‍ ഉടന്‍ വലിയ ട്രോളും, നെഗറ്റീവ് കമന്‍റുമാണ് അടിയില്‍ വരാറ്. 

gopi sundar share photo with girl and reacted against cyberbullying
Author
First Published Jul 8, 2024, 6:19 PM IST

കൊച്ചി: സമീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്തകാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം. 

തുടര്‍ന്ന് പലപ്പോഴായി സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ ഇട്ടാല്‍ ഉടന്‍ വലിയ ട്രോളും, നെഗറ്റീവ് കമന്‍റുമാണ് അടിയില്‍ വരാറ്. ഇത്തരത്തില്‍ പലപ്പോഴും തന്‍റെ കമന്‍റ് ബോക്സ് പലപ്പോഴായി ഗോപി സുന്ദര്‍ അടച്ചുവച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രം എല്ലാവരെയും ഞെട്ടിച്ചു. 

‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് ഒരു സ്ത്രീ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പതിപ് പോലെ കമന്‍റ് ബോക്സോ ഓഫാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ താഴെ പലവിധ കമന്‍റുകളാണ് വരുന്നത്. 

'നിങ്ങൾ നിങ്ങളെ ഇഷ്ടംപോലെ ജീവിതം ആസ്വദിക്കൂ, പക്ഷെ ഒരു കാര്യം പറയാനുണ്ട്  ഇപ്പൊ പാട്ടുകളൊന്നും കാണുന്നില്ല അതും കൂടെയുണ്ടെങ്കിൽ നമ്മൾ ഹാപ്പി' എന്നാണ് പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമന്‍റ്. എന്നാല്‍ അതിന് തന്‍റെ പുതിയ ചിത്രത്തിലെ ഗാനം തിരിച്ച് മറുപടി കൊടുത്താണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്. 

ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അഡിയോസ് അമിഗോ'യിലെ ആദ്യ ഗാനം 'മണ്ണേ നമ്പി'യാണ് കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്‍റെ പുറത്ത് ഇറങ്ങിയ പാട്ട്.  വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി യുവ ഗായകൻ ഡബ്സി ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. 

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ  വേഷത്തിൽ എത്തുന്ന ചിത്രം ഈ ഓഗസ്റ്റ് 15 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന 'അഡിയോസ് അമിഗോ' സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. 

സംവിധായകന്‍ കൃഷ്ണന്‍റെ മുഖം മറയ്ക്കരുത്, ചെയ്യാന്‍ ഞാന്‍ തയ്യാറാണ്: നിതീഷ് ഭരദ്വാജ് കല്‍ക്കിയെക്കുറിച്ച്

'ഈ ഹോളിവുഡ് ചിത്രങ്ങള്‍ പ്രചോദനമായിട്ടുണ്ട്': കൽക്കി 2898 എഡി സംവിധായകന്‍ വെളിപ്പെടുത്തുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios