ഏതാനും മാസങ്ങൾക്ക് മുൻപാണ് ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് ​ഗോപി സുന്ദർ അറിയിച്ചത്.

ലയാള സിനിമയിലെ പ്രിയ സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. ഇതിനോടകം നിരവധി ഹിറ്റ് ​ഗാനങ്ങളാണ് അദ്ദേ​​ഹത്തിന്റേതായി മലയാളികൾക്ക് ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ​ഗോപി സുന്ദർ തന്റെ ചെറുതും വലുതുമായ സന്തോഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് ​ഗോപി സുന്ദർ അറിയിച്ചത്. നിരവധി പേരാണ് ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയത്. ഇപ്പോഴിതാ താരങ്ങൾ ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

ഗോപി സുന്ദർ ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മൈ റെയിൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പുറത്തുവന്നത്. അമൃതയെ ചേർത്തു പിടിച്ചിട്ടുള്ള ഗോപിയെ ചിത്രത്തിൽ കാണാം. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. ഗോപിക്ക് ഇടയ്ക്കിടെ മഴ മാറിക്കൊണ്ടിരിക്കും എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് ചിലർ മറുപടിയും കൊടുത്തിട്ടുണ്ട്.

View post on Instagram

അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയിരുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്. ഇതിന് മുൻപ് ഗോപി സുന്ദറിന്‍റെ സ്റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

Gopi Sundar : 'സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

അടുത്തിടെ തലസ്ഥാന ന​ഗരിയെ ആവേശത്തിലാഴ്ത്തി കൊണ്ടുള്ള ​പ്രോ​ഗ്രാം അമൃതയും ​ഗോപി സുന്ദറും ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ഇത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും നടന്ന ആഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചാണ് ഗോപി സുന്ദർ ലൈവ് ഷോ നടന്നത്.