"ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്.

താനും മണിക്കൂറുകൾക്ക് മുൻപ് ആയിരുന്നു നടി ​ഗ്രേസ് ആന്റണി താൻ വിവാഹിതയായെന്ന വിവരം പങ്കുവച്ചത്. എന്നാൽ വരൻ ആരാണെന്നോ ഫോട്ടോയോ ​ഗ്രേസ് പങ്കുവച്ചിരുന്നില്ല. വരന്റെ മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരവുമായി വിവാഹ ഫോട്ടോ ​ഗ്രേസ് ആന്റണി പങ്കുവച്ചിരിക്കുകയാണ്. മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്ക് ആണ് ​ഗ്രേസിന്റെ ഭർത്താവ്. ഇന്ന് (സെപ്റ്റംബർ 9 ) തുതിയൂർ Our Lady Of Dolours Roman Catholic Churchൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

"ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. 9 വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുന്നത്.

പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം. കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ,സീരീസുകളിൽ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016 ഹാപ്പി വെഡിങ് എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് പ്രശസ്തനായ ഇന്ത്യൻ മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.

View post on Instagram

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ സംഗീതസംവിധായകർക്ക് അദ്ദേഹം അറിയപ്പെടുന്ന സംഗീത നിർമ്മാതാവാണ്. 2016 ൽ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫീസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള അന്താരാഷ്ട്ര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്