Asianet News MalayalamAsianet News Malayalam

പ്രൊപ്പോസ് ചെയ്തപ്പോഴെ പറ്റില്ലെന്ന് പറഞ്ഞു; പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി ഹരിത

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു. ഹരിതയോട് ഇഷ്ടം തോന്നിയത് എനിക്കാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും.

Haritha says she can't as soon as he proposes, about love
Author
First Published Dec 24, 2023, 7:09 PM IST

കൊച്ചി: മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഹരിത ജി നായര്‍. ശ്യാമംബരം എന്ന സീരിയലിലെ നായിക വേഷം അവതരിപ്പിക്കുന്ന നടി സിനിമയിലും ശ്രദ്ധേയമായൊരു കഥാപാത്രം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ച്ജാ ങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു. ഹരിതയോട് ഇഷ്ടം തോന്നിയത് എനിക്കാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും. പക്ഷേ പറ്റില്ലെന്ന് തന്നെ അവള്‍ പറഞ്ഞു. കാരണം അങ്ങനൊരു സ്‌പേസില്‍ അല്ല അവളെന്നെ കണ്ടിരുന്നത്. പിന്നെ അത് കറങ്ങി കറങ്ങി കുറച്ചധികം കറഞ്ഞ് ഇഷ്ടത്തിലായെന്ന് വിനായക് പറയുന്നു.

ഞങ്ങള്‍ പരിചയപ്പെട്ടിട്ട് ഏകദേശം പതിനഞ്ച് വര്‍ഷമായി നില്‍ക്കുന്ന സമയമാണ്. അത്രയും വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇവന്‍ എന്റെ ബെര്‍ത്ത് ഡേ വിഷ് ചെയ്തിട്ടില്ല. അങ്ങനെ പിറന്നാളിന് വീട്ടില്‍ വന്ന് പതിനഞ്ച് സമ്മാനങ്ങള്‍ തന്നു. വീട്ടിലുള്ള എല്ലാവരും മാറിയപ്പോള്‍ പതിനാറാമത്തെ സമ്മാനമായി ഞങ്ങളുടെ പഴയ ഓര്‍മ്മകളൊക്കെ ചേര്‍ത്തൊരു സമ്മാനം കൂടി തന്നു. പിന്നാലെ കാര്യം അവതരിപ്പിച്ചു. പക്ഷേ ഞാന്‍ വേണ്ടെന്ന് പറഞ്ഞതായി ഹരിത കൂട്ടിച്ചേര്‍ത്തു.

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വിനായകും നാലാമത്തെ ദിവസം താനും വര്‍ക്ക് ലൊക്കേഷനിലേക്ക് പോയെന്നാണ് ഹരിത പറയുന്നത്. വിവാഹത്തിന് വേണ്ടി പതിനഞ്ച് ദിവസം രണ്ടാള്‍ക്കും ലീവ് കിട്ടിയിരുന്നു. അതില്‍ കൂടുതലെടുത്താല്‍ എല്ലാവര്‍ക്കും ബുദ്ദിമുട്ടാവുമെന്നും താരം പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമയിലാണ് ഹരിതയും പ്രധാനപ്പെട്ടൊരു റോള്‍ ചെയ്തിരിക്കുന്നത്. ഇതേ സിനിമയില്‍ ഹരിതയുടെ ഭര്‍ത്താവ് വിനായക് എഡിറ്ററായിരുന്നു എന്നതും രസകരമാണ്.

മോഹന്‍ലാലിന് മുന്നില്‍ പകച്ചോ സലാര്‍: രണ്ടാം ദിനത്തില്‍ കേരളത്തിലെ ബോക്സോഫീസില്‍ സംഭവിച്ചത്.!

അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, പക്ഷെ ആ ചീത്തപ്പേര് അസ്വദിക്കുന്നു: സിദ്ദിഖ്

Latest Videos
Follow Us:
Download App:
  • android
  • ios