ദളപതിയുടെ 'ദ ഗോട്ട്' യുഎ സർട്ടിഫിക്കറ്റോടെ സെൻസർ പാസ്സായി
സംവിധായകൻ വെങ്കട് പ്രഭുവാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രം സെപ്റ്റംബർ 5 ന് തിയറ്ററുകളിൽ എത്തും.
ചെന്നൈ: വിജയ് നായകനാകുന്ന പുതിയ ചിത്രം ദ ഗോട്ടിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭു ആണ്. അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ചിത്രം യു/എ റേറ്റിംഗോടെ സെൻസർഷിപ്പ് പാസ്സായതായി സംവിധായകൻ വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിൽ അറിയിച്ചു. വിജയിയുടെ കഥാപാത്രം തോക്കും ചൂണ്ടി നില്‍ക്കുന്ന ചിത്രത്തോടയാണ് അദ്ദേഹം അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ഔദ്യോഗിക റൺടൈം ഉടൻ വെളിപ്പെടുത്തും.
രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് വിജയ്. അതിനാല്‍ രാജ്യമൊട്ടാകെ വൈഡ് റിലീസായിരിക്കും ചിത്രത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്.ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളില്‍ എത്തും. ഉത്തരേന്ത്യയിലും വിജയ്‍ക്കുള്ള സ്വീകാര്യത പുതിയ ചിത്രത്തിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ദ ഗോട്ട് ഉത്തരേന്ത്യയില്‍ 6000 സ്ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി വ്യക്തമാക്കുന്നു.
വലിയ പ്രതീക്ഷകളാണ് വിജയ് നായകനാകുന്ന ദ ഗോട്ടില്‍. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. റെക്കോര്‍ഡ് റിലീസ് ആണ് ഗോകുലം ചാര്‍ട്ട് ചെയ്യുന്നത്.
ഒരുകാലത്തെ ഹിറ്റ് കോമഡി ജോഡി: സിംഗമുത്തുവിനെതിരെ 5 കോടി മാനനഷ്ട കേസുമായി വടിവേലു കോടതിയില്‍
ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2 ഉടൻ: പ്രമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്