സംഗീത അല്‍ബങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് പാര്‍വ്വതി കൃഷ്ണ. ഗായകനായ ബാലഗോപാല്‍ ആണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. ഒരു ആണ്‍കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷം അടുത്തിടെ ആരാധകരുമായി അവര്‍ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ അവന്‍റെ ആദ്യത്തെ റീൽ എന്നൊരു കുറിപ്പിനൊപ്പം കുഞ്ഞിനൊപ്പമുള്ള ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പാര്‍വ്വതി. ഒപ്പം ഭര്‍ത്താവ് ബാലഗോപാലുമുണ്ട്. 

പിന്നാലെ ഭർത്താവ് ബാലഗോപാൽ കുഞ്ഞിനുവേണ്ടി ഒരു ഗാനം ആലപിക്കുന്ന മറ്റൊരു വീഡിയോയും പാർവ്വതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 'അങ്ങനെ ഒരു പുതിയ പാട്ട് ജന്മം കൊള്ളുകയാണ് സോദരങ്ങളെ' എന്നാണ് പാര്‍വ്വതിയുടെ കുറിപ്പ്.