Asianet News MalayalamAsianet News Malayalam

'സുശാന്ത് കൊല്ലപ്പെട്ടതാണ്': സ്‌ഫോടനാത്മക വെളിപ്പെടുത്തലുമായി മോര്‍ച്ചറി ജീവനക്കാരന്‍

വൈറൽ വീഡിയോയിൽ സുശാന്തിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാർ ഷാ പറയുന്നത് സ്‌ഫോടനാത്മക വെളിപ്പെടുത്തല്‍

Its not suicide but murder: Mortuary staff on Sushant Singh Rajput death
Author
First Published Dec 26, 2022, 9:35 PM IST

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചര്‍ച്ചയാകുന്നു.  2020 ജൂണിലാണ്  സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതില്‍ സുശാന്തിന്‍റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ കാമുകി റിയ ചക്രവർത്തിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു. 

എന്നാൽ, പിന്നീട് ഇത് ആത്മഹത്യയാണെന്ന് തള്ളുകയായിരുന്നു. നടനെ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്. സുശാന്തിന്‍റെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലൂടെ ഇയാള്‍ അവകാശവാദം ഉന്നയിച്ചത്.

വൈറൽ വീഡിയോയിൽ സുശാന്തിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാർ ഷാ പറയുന്നത് ഇങ്ങനെയാണ് "സുശാന്ത് സിംഗ് രാജ്പുത് മരിച്ച ദിവസം, ഞങ്ങൾക്ക് അഞ്ച് മൃതദേഹങ്ങൾ കൂപ്പർ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടത്തിനായി ലഭിച്ചു. 

ആ അഞ്ച് മൃതദേഹങ്ങളിൽ, ഒന്ന് വിഐപി ബോഡി ആയിരുന്നു, പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോയപ്പോൾ. അത് സുശാന്ത് ആണെന്നും, ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ടും മൂന്നും പാടുകളും ഉണ്ടെന്നും ഞങ്ങൾ മനസ്സിലായി. പോസ്റ്റ്‌മോർട്ടത്തില്‍ ഇത് രേഖപ്പെടുത്തേണ്ടതായിരുന്നു, പക്ഷേ ഉയർന്ന അധികാരികളോട് ഇത് രേഖപ്പെടുത്താതിരിക്കാന്‍ പറഞ്ഞു. എന്നാല്‍ ശരീരത്തിന്‍റെ ചിത്രങ്ങള്‍ മാത്രമാണ് എടുത്തത്. ഇത് മുതിര്‍ന്ന അധികാരികളെ അറിയിച്ചപ്പോള്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞു."

വാടകയ്ക്ക് ആരും വരുന്നില്ല; പ്രേതാലയം പോലെ സുശാന്ത് സിംഗിന്‍റെ അന്ത്യം നടന്ന ഫ്ലാറ്റ്.!

സുശാന്തിന്റെ മരണം സ്വന്തം നേട്ടങ്ങൾക്ക് ഉപയോഗിച്ചവരുണ്ട്; ബോയ്കോട്ട് 'പെയ്ഡ് ട്രെന്റ്'എന്ന് സ്വര ഭാസ്കർ
 

Follow Us:
Download App:
  • android
  • ios