Asianet News MalayalamAsianet News Malayalam

'സാധാരണ എങ്ങനെയാണോ അതേ പോലെ തന്നെയാണ് ഇപ്പോഴും', ഗർഭകാല വിശേഷങ്ങൾ പങ്കിട്ട് മാളവിക

ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് മാളവിക കൃഷ്ണദാസ്. 

Its still the same as usual shares Malavika's pregnancy details vvk
Author
First Published Aug 13, 2024, 11:33 AM IST | Last Updated Aug 13, 2024, 11:34 AM IST

കൊച്ചി: നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് തേജസും മാളവികയും. ഇവരുടെ കെമിസ്ട്രി അന്നേ ചര്‍ച്ചയായിരുന്നു. ജീവിതത്തിലും ഇവര്‍ ഒന്നിച്ചാല്‍ അടിപൊളിയായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. സംവൃത ഇത് ഇവരോട് നേരിട്ട് പറയുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു.

ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് മാളവിക കൃഷ്ണദാസ്. എന്തൊക്കെയാണ് കഴിക്കുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്നാല്‍ പിന്നെ അതൊരു വീഡിയോയിലൂടെ കാണിക്കാമെന്ന് കരുതി. ഒരു ദിവസം തുടങ്ങുന്നത് മുതല്‍ ഉറങ്ങാന്‍ പോവുന്നത് വരെ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കുന്നതെന്നായിരുന്നു മാളവിക കാണിച്ചത്. ഗര്‍ഭിണിയായത് കൊണ്ട് രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണം എന്നൊക്കെ ചിലര്‍ പറയാറുണ്ട്. അതൊന്നും ഞാന്‍ നോക്കാറില്ല. അമിതമായിട്ട് കഴിക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടേഴ്‌സും പറയാറുള്ളത്.

പൊതുവെ കഴിക്കുന്നത് പോലെ തന്നെ കഴിക്കും. സാധാരണ എങ്ങനെയാണോ അതേ പോലെ തന്നെയാണ് ഇപ്പോഴും. ബ്രേക്ക് ഫാസ്റ്റായി ഇഡ്ഡലിയായിരുന്നു കഴിച്ചത്. ഇടയ്ക്ക് നാടന്‍ മുട്ട കഴിക്കാറുണ്ട്. തോന്നുകയാണെങ്കില്‍ കഴിക്കും. പൊതുവെ എങ്ങനെയാണോ അതേപോലെ തന്നെ മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്. പ്രഗ്നന്റാണെന്ന് കരുതി ഞാന്‍ എന്നെത്തന്നെ പ്രഷറിലൊന്നും ഇട്ടിട്ടില്ല. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഫാസ്റ്റ് ഫുഡൊക്കെ ഞാന്‍ നിര്‍ത്തി. കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സും കുടിക്കാറില്ല. ലെയ്‌സ് പോലെയുള്ള സാധനങ്ങളും ഒഴിവാക്കി. ബേക്കറി പലഹാരങ്ങള്‍ പൊതുവെ അങ്ങനെ കഴിക്കാറില്ല. ഇടയ്‌ക്കൊരു ദിവസം ചോക്ലേറ്റ് മില്‍ക്ക് ഷേയ്ക്ക് കഴിച്ചിരുന്നു. ബ്രൗണിയും കഴിച്ചിരുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. അത്രയും ഇഷ്ടമുള്ള സാധനങ്ങളായത് കൊണ്ട് കഴിച്ചതാണ്.

പ്രഗ്നന്‍സി ക്രേവിംഗ്‌സ് എനിക്ക് ഇതുവരെ വന്നിട്ടില്ല. എനിക്കൊന്നിനോടും അങ്ങനെയൊരു താല്‍പര്യം തോന്നുന്നില്ല, എന്താണ് അങ്ങനെയെന്ന് അറിയില്ല. ഒന്നും കഴിക്കാന്‍ തോന്നുന്നില്ലേയെന്ന് തേജസേട്ടന്‍ ചോദിക്കാറുണ്ട്. ഇടയ്ക്ക് ഞാനൊരു റീല്‍സില്‍ മാഗി കഴിക്കുന്നത് കാണിച്ചിരുന്നു. അത് ആ റീല്‍സിന് വേണ്ടി ചെയ്തതാണ്. അതില്‍ കാണിച്ച പോലെ ഒരു സ്പൂണ്‍ കഴിച്ചതേയുള്ളൂ. മാഗി കഴിക്കരുതെന്ന് കുറേപേര്‍ കമന്റ് ചെയ്തിരുന്നുവെന്നും താരം പറയുന്നു.

തീയറ്ററില്‍ വിജയം നേടിയ 'രായന്‍' ഒടിടിയില്‍ എപ്പോള്‍ എത്തും: വിവരങ്ങള്‍ ഇങ്ങനെ

'വിവാഹം കഴിഞ്ഞിട്ട് ഇത് ആദ്യം, അതും രണ്ടാഴ്ച' : ദുഃഖം പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

 

Latest Videos
Follow Us:
Download App:
  • android
  • ios