ഗോഡ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ജയറാമിന്റെ പ്രതികരണം. 

ലയാള സിനിമയുടെ മുൻ നിര താരങ്ങളിൽ ശ്രദ്ധേയനാണ് ജയറാം. കാലങ്ങളായുള്ള തന്റെ സിനിമാ ജീവിതത്തിൽ ജയറാം കെട്ടിയാടിയ വേഷങ്ങൾ നിരവധിയാണ്. സിനിമയ്ക്ക് പുറെ മിമിക്രി കലാകാൻ, ആനപ്രേമി, ചെണ്ടക്കാരൻ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. അടുത്തിടെ സുരേഷ് ​ഗോപിയെ ജയറാം അനുകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പരിപാടിയിൽ തെലുങ്ക് ​ഗാനം സുരേഷ്​ ​ഗോപി ആലപിച്ചിരുന്നു. ഇതാണ് ജയറാം അനുകരിച്ചത്. വീഡിയോ വൻ തോതിൽ വൈറൽ ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ കഥ പറയുകയാണ് ജയറാം. 

"ഞാനും കാളിദാസും കൂടി ഒരുദിവസം വീട്ടിൽ ഇരിക്കയായിരുന്നു. സുരേഷ് ​ഗോപി ഇങ്ങനെ ഒരു പാട്ട് പാടിയിരുന്നത് അപ്പ കണ്ടോ എന്ന് അവൻ ചോദിച്ചു. കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി, അപ്പോൾ തന്നെ സുരേഷിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഫോൺ വച്ച ശേഷമാണ് ഒന്നനുകരിച്ചാലോ എന്ന് ആലോചിക്കുന്നത്. അങ്ങനെ വിളിച്ച് പെർമിഷൻ ചോദിച്ചു. ഇതൊന്ന് റീ ക്രിയേറ്റ് ചെയ്ത് ഞാൻ പാടിക്കോട്ടെന്ന് ചോദിച്ചു. തീർച്ചയായിട്ടും. നീ അത് ചെയ്യണം. അതൊക്കെ സന്തോഷമല്ലേ എന്നാണ് പുള്ളി പറഞ്ഞത്. പാവം ഞാൻ ഇത്രേം കാണിക്കുമെന്ന് കരുതിക്കാണില്ല. ഒരു സ്പോർട്സ് മാൻ സിപിരിറ്റ് ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറഞ്ഞാൽ അതാണ്. അതിന് ശേഷം ​ഗോകുലും അദ്ദേഹത്തിന്റെ വീട്ടിലുള്ള എല്ലാവരും എന്നെ വിളിച്ചിരുന്നു", എന്നാണ് ജയറാം പറഞ്ഞത്. ​'ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ജയറാമിന്റെ പ്രതികരണം. 

View post on Instagram

അല്ലു അര്‍ജുനൊപ്പം ജയറാമും അഭിനയിച്ച അലവൈകുണ്ഠ പുരം എന്ന ചിത്രത്തിലെ 'സാമജവരഗമനാ' എന്ന ഗാനം ആയിരുന്നു സുരേഷ് ഗോപി പാടിയത്. സുരേഷ് ഗോപിയെ ടാഗ് ചെയ്ത് അനുകരണ വീഡിയോ ജയറാം പങ്കുവയ്ക്കുകയും ചെയ്തുരുന്നു. ഇതിന് താഴെ പൊട്ടിച്ചിരിയുടെ സ്മൈലി ആണ് സുരേഷ് ഗോപി കമന്‍റായി രേഖപ്പെടുത്തിയത്. 

ഒന്നാമത് ആ താരം; ലിസ്റ്റിൽ ഇടംനേടി കാവ്യ മാധവനും, ജനപ്രീതിയിലെ മലയാള നടിമാർ

അതേസമയം, ശിവരാജ് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് ഗോസ്റ്റ്. ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളില്‍ എത്തും. ഈ ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ ജയറാം എത്തുന്നുണ്ട്. അര്‍ച്ചന ജോയ്സ്, സത്യ പ്രകാശ്, ചേതന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.