രണ്ട് ദിവസം മുമ്പാണ് അമർ അക്ബർ അന്തോണിയ്ക്ക് ശേഷം ജയസൂര്യയും നാദിർഷയും ഒന്നിക്കുന്ന ഈശോയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. 

ഴിഞ്ഞ ലോക്ക് ഡൗണ്‍ കാലം ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടിയ ചിത്രങ്ങള്‍ താരം ഇതിനോടകം വരച്ചു കഴിഞ്ഞു. ഇത്തവണയും ചിത്രം വരയിൽ തന്നെയാണ് നസീർ ശ്രദ്ധകൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ‘അനന്തഭദ്ര‘ത്തിലെ ദിഗംബരനെ നസീർ ക്യാൻവാസിലാക്കിയത് ശ്രദ്ധനേടിയിരുന്നു. 

ഇപ്പോഴിതാ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ‘ എന്ന പുതിയ സിനിമയിലെ ജയസൂര്യയുടെ ചിത്രമാണ് കോട്ടയം നസീര്‍ വരച്ചത്. ജയസൂര്യ തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

‘ഈശോയുടെ അണിയറ പ്രവര്‍ത്തകനായി നസീര്‍ക്കയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയും എന്നാണ് എന്റെ പൂര്‍ണ്ണമായ വിശ്വാസം. നസീര്‍ക്ക വരച്ച ഈ ചിത്രം ഒരു ശിഷ്യന്‍ എന്ന നിലയക്ക് പൂര്‍ണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു,’ എന്നാണ് ചിത്രത്തോടൊപ്പം ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്.

രണ്ട് ദിവസം മുമ്പാണ് അമർ അക്ബർ അന്തോണിയ്ക്ക് ശേഷം ജയസൂര്യയും നാദിർഷയും ഒന്നിക്കുന്ന ഈശോയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. നല്ല മഴ നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ കാണിക്കുന്നതുമാണ് പോസ്റ്ററിൽ ഇള്ളത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona