ബിഹൈൻഡ് വുഡ്സിന്റെ വെബ് സീരീസിലാണ് താരങ്ങൾ ഒരുമിക്കുന്നത്

സരിഗമപ(sarigamapa) എന്ന ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ അവതാരകനാണ് ജീവ(jeeva). അവതരാകനായി എത്തി മോഡൽ, വ്ലോഗർ, നടൻ തുടങ്ങിയ നിലകളിൽ സജീവമാവുകയാണ് താരമിപ്പോൾ. വലിയ ആരാധകരാണ് താരത്തിന് ഉള്ളത്. അതുപോലെ നിരവധി സിനിമകളിലൂടെയും സ്റ്റാർ മജിക് എന്ന ഷോയിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ശ്രീവിദ്യ(sreevidhya). കാസർകോട്ടുകാരിയായ താരം തന്റെ നിഷ്കളങ്കമായ സംസാരിത്തിലൂടെ ജനഹൃദയം കീഴടക്കാൻ കഴിഞ്ഞു.

View post on Instagram

ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ബിഹൈൻഡ് വുഡ്സിന്റെ വെബ് സീരീസിലാണ് താരങ്ങൾ ഒരുമിക്കുന്നത്. ജസ്റ്റ് മാരീഡ് തിങ്സ് എന്നാണ് സീരീസിന്റെ പേര്. വൈഷാഖ് നന്ദു ആണ് സീരീസിന് പിന്നിൽ. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ വളർന്ന രണ്ടുപേർ വിവാഹം ചെയ്യുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സീരീസിന്റെ പ്രമേയം.

നഗരത്തിൽ ജനിച്ച ആർജെ ആയി ജീവ എത്തുമ്പോൾ, ശ്രീവിദ്യ ഒരു ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഇരുവരും കുടുംബമായി മാറുമ്പോൾ കഥ ഒരു രസകരമായ വഴിത്തിരിവായിരിക്കും നല്‍കുക. വിനീത് ശ്രീനിവാസനാണ് സീരീസിന്റെ ടൈറ്റിൽ സോങ് പാടിയിരിക്കുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.