കാവേരി എസ് നായര്‍ ആണ് ജിത്തുവിന്‍റെ വധു

സീതാ കല്യാണം എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ജിത്തു വേണുഗോപാല്‍. പിന്നീട് കുടുംബവിളക്ക് എന്ന പരമ്പരയിൽ അതിഥി താരമായി എത്തിയ നടന്‍ ഇപ്പോള്‍ മൗനരാഗത്തിലാണ് വേഷം ചെയ്യുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നടന്റെ വിവാഹം കഴിഞ്ഞു എന്നതാണ് പുതിയ വാര്‍ത്ത. നേരത്തെ താരത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ജിത്തു ഇതേവരെ വിവാഹ ചിത്രങ്ങൾ ഒന്നും പോസ്റ്റ്‌ ചെയ്തിരുന്നില്ല. സീരിയൽ താരം അമൃത നായരാണ് ജിത്തുവിനെ ടാഗ് ചെയ്ത് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാവേരി എസ് നായരെ ആണ് ജിത്തു വിവാഹം ചെയ്തിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കാവേരിയും. ടിക്ക് ടോക്കിലൂടെയും ഷോര്‍ട്ട് വീഡിയോസിലൂടെയും പരിചിതയാണ്. തെസ്‌നി ഖാന്‍, ബീന ആന്റണി, മനോജ്, അമൃത നായര്‍ തുടങ്ങി സിനിമ - സീരിയല്‍ രംഗത്തെ പല പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്.

View post on Instagram

'ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു. എന്റെ പ്രണയം. എന്റെ പങ്കാളി. എപ്പോഴും ഓർമിച്ചു കൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഞാൻ കണ്ടെത്തി. ജീവിതകാലം മുഴുവൻ ഒപ്പം ചെലവഴിക്കേണ്ട, ഏറ്റവും അനുയോജ്യമായ, എന്നെ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഞാൻ കണ്ടെത്തി' എന്നായിരുന്നു സേവ് ദ് ഡേറ്റിനൊപ്പം ജിത്തു കുറിച്ചത്.

View post on Instagram

ജിത്തു അഭിനയിച്ചു കൊണ്ടിരിക്കുന്ന മൗനരാഗം എന്ന സീരിയലിലും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വിവാഹമാണ്. രണ്ട് കല്യാണങ്ങള്‍. അത് ഡ്യൂപ്ലിക്കേറ്റ് ആണ്, ഇതാണ് എന്റെ ഒറിജിനല്‍ കല്യാണം എന്നാണ് ജിത്തു കമന്റുകളോട് പ്രതികരിച്ചത്.