വെള്ളകുപ്പികളും മറ്റും ഗായകന്‍റെ അടുത്താണ് പതിച്ചത്. എന്നാല്‍ ഇത് അവഗണിച്ച് കൈലാഷ് ഖേര്‍ തന്‍റെ പാട്ട് തുടരുകയായിരുന്നു.

ഹംപി: കര്‍ണാടകയിലെ ഹംപിയില്‍ സംഗീത പരിപാടിക്കിടെ ഗായകന്‍ കൈലാഷ് ഖേറിനെതിരെ ആക്രമണം. ആക്രമിച്ചയാള്‍ കസ്റ്റഡിയിലായി എന്നാണ് വിവരം. കൈലാഷിന് ആക്രമണത്തില്‍ പരിക്കൊന്നും പറ്റിയില്ലെന്നും, ഗായകന്‍ പരിപാടി തുടര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഹംപിയിലെ വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി സംഗീത നിശ അവതരിപ്പിക്കുകയായിരുന്നു കൈലാഷ് ഖേര്‍. ഹിന്ദി ചലച്ചിത്ര ഗാനങ്ങളാണ് കൈലാഷ് ആലപിച്ചത്. എന്നാല്‍ കാണികളിലെ ഒരു വിഭാഗം കന്നട പാട്ടുകള്‍ പാടാന്‍ ഗായകനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതരായ ചിലര്‍ സ്റ്റേജിലേക്ക് ഗായകനെതിരെ കുപ്പി വലിച്ചെറിയുകയായിരുന്നു. 

വെള്ളകുപ്പികളും മറ്റും ഗായകന്‍റെ അടുത്താണ് പതിച്ചത്. എന്നാല്‍ ഇത് അവഗണിച്ച് കൈലാഷ് ഖേര്‍ തന്‍റെ പാട്ട് തുടരുകയായിരുന്നു. ഇന്ത്യടുഡേ റിപ്പോര്‍ട്ട് പ്രകാരം പൊലീസ് ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. 

Scroll to load tweet…

എന്നാല്‍ പിന്നീട് പുനീത് രാജ് കുമാറിന് ആദരവായി കൈലാഷ് ഒരു കന്നട ഗാനം വേദിയില്‍ ആലപിച്ചു. ഇതിന്‍റെ വീഡിയോ ഹിന്ദി ക്യാപ്ഷനോടെ കൈലാഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന് അടിയില്‍ ചിലര്‍ കൈലാഷിനെതിരെ കമന്‍റുകളുമായി രംഗത്ത് എത്തിയിട്ടുണ്ടെന്ന് കാണാം. 

View post on Instagram

അഞ്ചില്‍ നാല് ദിനങ്ങളിലും 50 കോടിക്ക് മുകളില്‍; ബോക്സ് ഓഫീസ് 'കിംഗ്' ആയി ഷാരൂഖ് ഖാന്‍

ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ കണ്ടത് തെന്നിന്ത്യന്‍ സിനിമകള്‍; 2022 ല്‍ ഏറ്റവും ജനപ്രീതി നേടിയ ഹിന്ദി ചിത്രങ്ങള്‍