മുംബൈയിലെ ദുർഗാപൂജ ആഘോഷത്തിനിടെ കാജോളിന്‍റെ രോഷം പ്രകടനം, വീഡിയോ വൈറലാകുന്നു

മുംബൈ: മുംബൈയില്‍ ഒക്ടോബർ 11 വെള്ളിയാഴ്ച നടന്ന ദുർഗാപൂജ ആഘോഷങ്ങളിൽ ബോളിവുഡ് താരങ്ങൾ ഒന്നായി എത്തിയിരുന്നു. അഭിനേതാക്കളായ കാജോൾ, ആലിയ ഭട്ട്, റാണി മുഖർജി, അജയ് ദേവ്ഗൺ എന്നിവര്‍ ആഘോഷത്തിൽ പങ്കെടുത്തു. എന്നാല്‍ ഇപ്പോള്‍ ദുർഗ്ഗാ പൂജ പന്തലിൽ വെച്ച് രൂക്ഷമായി ദേഷ്യപ്പെടുന്ന കാജോളിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ചടങ്ങുകൾക്കിടെ ദുർഗ്ഗാ ദേവിയുടെ പൂജ മണ്ഡപത്തിന് സമീപം ഷൂസും ചെരുപ്പും ധരിച്ച് കയറിയ ഫോട്ടോഗ്രാഫര്‍മാര്‍ അടക്കമുള്ളവരോടാണ് കാജോൾ രോഷം പ്രകടിപ്പിക്കുന്നത്. അസ്വസ്ഥയായ കാജോള്‍ ദേഷ്യത്തിലാണ് പ്രതികരിക്കുന്നത്. 'കുറച്ച് ബഹുമാനം കാണിക്കൂ, ഇത് പൂജയാണ്' എന്ന് കാജോള്‍ വളരെ രൂക്ഷമായി മൈക്കിലൂടെ പ്രതികരിക്കുന്നു. ഇതിന് മുന്‍പ് മൈക്കില്ലാതെ കാജോള്‍ ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്. 

കാജോളിനും സംഘത്തിനും ഒപ്പം ഈ സമയം ആലിയ ഭട്ടും പൂജ പന്തലിൽ ഉണ്ടായിരുന്നു. ആലിയയുടെ സഹോദരി ഷഹീൻ ഭട്ടും അവള്‍ക്കൊപ്പം ഉണ്ടായിരുന്നു. സഹോദരിമാർ ചടങ്ങുകളിൽ പങ്കെടുത്തത്. കാജോളായിരുന്നു ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത മുംബൈയിലെ ദുര്‍ഗ പൂജയുടെ മുഖ്യ സംഘാടകയായത്. 

ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ കജോൾ അവളുടെ ഭർത്താവും നടനുമായ അജയ് ദേവ്ഗണും അവരുടെ മകൻ യുഗും നില്‍ക്കുന്ന വീഡിയോ വൈറലാകുന്നുണ്ട്. ഇതില്‍ അജയിയെ കാജോള്‍ തോണ്ടുന്നതും, അതിന് ശേഷം അജയ് കാജോളിന്‍റെ തോളിലൂടെ കൈയ്യിടുന്നതും കാണാം. 

View post on Instagram

ദീപാവലിക്ക് സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്‍റെ റിലീസിന് കാത്തിരിക്കുകയാണ് അജയ് ദേവഗണ്‍, അതേ സമയം കാജോളും കൃതി സനോണും ഒന്നിക്കുന്ന ദോ പാട്ടീ എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

സൂപ്പര്‍ സ്റ്റാറിന്‍റെ വന്‍ ഫ്ലോപ്പ്; 100 കോടി പടം നേടിയത് വെറും 30 കോടി; ഒടിടിയില്‍ എത്തിയപ്പോള്‍ കളി മാറി.!

ഒന്നും ഞങ്ങളുടെ കൈയ്യിലല്ല': ഇന്‍ഡിഗോയ്ക്കെതിരെ ആഞ്ഞടിച്ച് ശ്രുതി ഹാസന്‍, എയര്‍ലൈന്‍റെ മറുപടി ഇങ്ങനെ !