വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്.
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് കമൽഹാസന്റെ(Kamal Haasan) 'വിക്രം'(Vikram). കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. ഈ അവസരതതിൽ 'വിക്ര'മിന്റെ 60 ടിക്കറ്റുകൾ സ്വന്തമാക്കിയ കമൽ ആരാധകന്റെ വാർത്തയാണ് പുറത്തുവരുന്നത്.
സ്വന്തമാക്കിയ ടിക്കറ്റുകള്‍ അത്രയും മാല കോര്‍ത്ത് കട്ടിലില്‍ കിടക്കുന്ന ആരാധകന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഹൈദരാബാദിലെ പ്രസാദ് ഐമാക്‌സിൽ നിന്നുമാണ് ചന്ദ്ര എന്നയാൾ സ്വന്തമാക്കിയത്. 'ബ്ലാക്കില്‍ വില്‍ക്കാനാണോ ഇത്രയും ടിക്കറ്റുകള്‍, ഒരു ടിക്കറ്റ് തരാമോ' എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ.
ജൂണ്‍ മൂന്നിനാണ് വിക്രം തിയറ്ററുകളിൽ എത്തുന്നത്. സൂര്യ കൂടി എത്തുന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്. നടന്റെ കഥാപാത്രമായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും ചിലപ്പോൾ മൂന്നാം ഭാഗമുണ്ടാകുമെന്നും കമൽ ഹാസൻ അടുത്തിടെ പറഞ്ഞിരുന്നു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം. 'അത് ഇനി ഒരു അഭ്യൂഹമല്ല. സൂര്യ അവിശ്വസിനീയമായ രീതിയിൽ ഒരു അവസാന നിമിഷ അപ്പിയറൻസ് നടത്തുന്നുണ്ട്. അത് തന്നെയായിരിക്കും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലപ്പോൾ മൂന്നാം ഭാഗത്തിലേക്ക്' കമൽ ഹാസൻ പറഞ്ഞു.
Vikram : 'കഥ മുന്നോട്ട് കൊണ്ടുപോകുന്നത് സൂര്യ'; 'വിക്രം' മൂന്നിന് സാധ്യതയെന്ന് കമൽഹാസൻ
അതേസമയം, വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
'നല്ല കഥയാണെന്ന് കരുതി മമ്മൂട്ടിയോട് പറയും, അദ്ദേഹം നോ പറയും'; കമൽഹാസൻ
