കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയെ ജൂലൈ 23വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

മുംബൈ: നീലചിത്ര നിര്‍മ്മാണ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ബോളിവുഡ് സിനിമ രംഗത്തെ ലക്ഷ്യം വച്ചാണ് കങ്കണയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കൂടിയുള്ള പ്രതികരണം.

'സിനിമ രംഗത്തെ ഒരു അഴുക്കുചാല്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത് ഇതിനാലാണ്, മിന്നുന്നതെല്ലാം പൊന്നല്ല, ബോളിവുഡിനെ അതിന്‍റെ ഏറ്റവും അടിയില്‍ നിന്നു തന്നെ ഞാന്‍ ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരും, നമ്മുക്ക് ഒരു മൂല്യമുള്ള സംവിധാനം വേണം, അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യം. അതിനായി സിനിമ മേഖലയില്‍ ഒരു ശുദ്ധീകരണം ആവശ്യമാണ്'- കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

അതേ സമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയെ ജൂലൈ 23വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റയാന്‍ തര്‍പ്പിനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കുന്ദ്ര അറസ്റ്റിലായ അതേ കേസില്‍ ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 2021 ന് മുംബൈ ക്രൈബ്രാഞ്ച് റജിസ്ട്രര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ കുന്ദ്രയുടെ അറസ്റ്റ്. നീലചിത്ര നിര്‍മ്മാണത്തിന്‍റെ മുഖ്യ ഗൂഢാലോചനക്കാരില്‍ ഒരാളാണ് കുന്ദ്ര എന്നാണ് മുംബൈ പൊലീസ് പറയുന്നത്.

Read More: അശ്ലീല സിനിമകള്‍ നിര്‍മിച്ച കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍