Asianet News MalayalamAsianet News Malayalam

'പേര് മാറ്റിയത് തിക്കുറിശ്ശി'; 'കൂടെവിടെ' താരം രവി കൃഷ്ണന്‍ പറയുന്നു

ജി രവി എന്ന പേരാണ് രവി കൃഷ്‍ണന്‍ എന്നാക്കിയത്

koodevide actor ravi krishnan about the change in his name actor thikkurissi suggested
Author
First Published Jan 30, 2023, 7:44 AM IST

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് രവി കൃഷ്ണന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കൂടെവിടെ എന്ന സീരിയലില്‍ അഭിനയിച്ച് വരികയാണ് അദ്ദേഹം. അഭിനയത്തിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള രവി കൃഷ്ണന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. യാദൃശ്ചികമായാണ് താന്‍ അഭിനയ രംഗത്തേക്ക് കടന്ന് വന്നതെന്ന് അദ്ദേഹം പറയുന്നു.

ജി രവി എന്ന താൻ രവി കൃഷ്ണൻ എന്ന പേര് സ്വീകരിച്ചതിനു പിന്നിലെ കഥ പറയുകയാണ് നടൻ. 'അച്ഛനും അമ്മയും എനിക്കിട്ട പേര് ജി രവി എന്നാണ്. തരംഗിണിയിൽ ട്രാക്ക് പാടുകയോ ഗാനമേളയിൽ പങ്കെടുക്കുകയോ ചെയ്ത് നടന്ന കാലത്ത് നടൻ സുരേഷ് ഗോപിയുടെ അനിയൻ അടക്കമുള്ള സുഹൃത്തുക്കളുമായി ഷൂട്ട്‌ നടക്കുന്നിടത്തേക്ക് വണ്ടിയെടുത്ത് പോകും. ശഭലം സിനിമയുടെ സെറ്റിൽ വെച്ച് നടൻ തിക്കുറിശ്ശിയുമായി സംസാരിക്കുന്നതിനിടയിൽ തന്റെ പേരിനെ കുറിച്ച് പറഞ്ഞു. അച്ഛന്റെ ഗോപാലൻ എന്ന പേര് രവിക്കൊപ്പം ചേർത്ത് ഇഷ്ടപ്പെടാതെ രവി കൃഷ്ണൻ എന്ന് പേര് മാറ്റാൻ അദ്ദേഹം നിർദേശിച്ചു.

ഇനിയാരെങ്കിലും ചോദിച്ചാൽ രവി കൃഷ്ണൻ എന്ന് പറഞ്ഞാൽ മതിയെന്നും അങ്ങനെ പേര് മാറിക്കോളും എന്നുമായിരുന്നു തിക്കുറിശ്ശി പറഞ്ഞത്'. പിന്നീട് താൻ ഗസറ്റിൽ കൊടുത്ത് പേര് തിരുത്തിയെന്നും രവി പറയുന്നു.

ALSO READ : കഴിഞ്ഞ വര്‍ഷം ജനപ്രീതിയില്‍ മുന്നിലെത്തിയ 10 മലയാള സിനിമകള്‍

കിരണ് ടിവിയില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ജോലി ചെയ്തിരുന്നു. അതിന് ശേഷമായാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. ചാനലില്‍ നിന്നും രാജി വച്ച സമയത്ത് ഇനി എന്ത് എന്നായിരുന്നു ചിന്ത. കുടുംബത്തിലെ കാര്യങ്ങളും നോക്കണമല്ലോ. ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു സംവിധായകന്‍ രാജീവ് സാറിനെ കാണുന്നതും കൂടെവിടെ സീരിയലിൽ എത്തുന്നതെന്നും നടൻ പറയുന്നു.

Follow Us:
Download App:
  • android
  • ios