ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ 'സൂര്യ'യും 'ഋഷി'യുമായി എത്തുന്നത് ബിപിൻ ജോസും (Bipin jose) അൻഷിത അഞ്ജിയുമാണ് (Anshitha Anji). 

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ 'സൂര്യ'യും 'ഋഷി'യുമായി എത്തുന്നത് ബിപിൻ ജോസും (Bipin jose) അൻഷിത അഞ്ജിയുമാണ് (Anshitha Anji). നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ, ആരാധകരുടെ ഇഷ്‍ട നായികയായി മാറിയ അൻഷിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരന്തരം ഫോട്ടോഷൂട്ടുമായി എത്താറുണ്ടെങ്കിലും ഇത്തവണ ചില വ്യത്യാസങ്ങളുണ്ട്. പൂർണമായും കറുത്ത ഡ്രസിലാണ് അൻഷിയുടെ കലിപ്പൻ ഫോട്ടോഷൂട്ട്. ജെറ്റ് ബ്ലാക്ക് ഷെയ്ഡിൽ ഫ്രിൽഡ് ഫ്ലയറുകളും അലങ്കരിച്ച ബെൽറ്റുള്ള ഡിസൈനർ ഗൗണും മാണ് താരത്തിന്റെ വേഷം സ്വയംവര സിൽക്കനു വേണ്ടി അവരുട കോസ്റ്റ്യൂമിലായിരുന്നു അൻഷിതയുടെ ഫോട്ടോഷൂട്ട്. അബി ഫൈൻ ഷൂട്ടേഴ്‍സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിജിൽസ് മേക്കോവറാണ് മേക്കപ്പ് ചെയ്‍തിരിക്കുന്നത്.

View post on Instagram

യുട്യൂബ് സിൽവർ ബട്ടൺ

അടുത്തിടെയാണ് അൻഷിത യുട്യൂബിൽ സജീവമാകുന്നത്. വൈകാതെ വലിയ ആരാധകരെ സ്വന്തമാക്കുകയും വീഡിയോകളെല്ലാം ഹിറ്റാവുകയും ചെയ്‍തു. സിൽവർ ബട്ടൻ കിട്ടിയ കാര്യം അൻഷിത അറിഞ്ഞത് ഏറ്റവും അവസാനമായിരുന്നു. വീഡിയോ എടുക്കുന്ന ടീമും 'കൂടെവിടെ' ടീമും കൂടി താരത്തിന് ഒരുക്കിയ സിൽവർ ബട്ടൺ സർപ്രൈസായിരുന്നു അടുത്തിടെ പുറത്തുവിട്ട വീഡിയോ. ലഞ്ച് കഴിക്കാമെന്ന് പറഞ്ഞ് കൂടെവിടെയിലെ റാണി നിഷ മാത്യുവും, ഋഷി ബിബിൻ ജോസും എല്ലാം ഒരുമിച്ച് കൂടുന്നു. തുടർന്ന് കേക്കും സിൽവർ ബട്ടനും നൽകി. ഇതോടെ അൻഷിതയ്ക്ക് കരച്ചിലടക്കാനായില്ല. വികാരഭരിതയായ അൻഷിത, കാഴ്‍ചക്കാരുടെ സ്നേഹത്തിന് മുന്നിൽ ഞാൻ കരഞ്ഞുപോയി എന്ന് പറഞ്ഞു. താൻ ഒരു കുഴി മടിച്ചിയാണെന്നും, തന്റെ ടീമാണ് ഇതൊക്കെ ചെയ്യിച്ചതെന്നും എല്ലാവർക്കുംവലിയ നന്ദിയുണ്ടെന്നും അൻഷിത പറഞ്ഞു.

View post on Instagram

ബിപിൻ ജോസുമായി പ്രണയത്തിലോ..

അടുത്തിടെ മറ്റൊരു വീഡിയോയിലായിരുന്നു അൻഷിത രസകരമായി ആരാധകരുടെ ഗോസിപ്പ് പൊളിച്ചടുക്കിയത്. അൻഷിതയുമായുള്ള പ്രണയം എങ്ങനെ പോകുന്നു..? എന്നായിരുന്നു ബിപിൻ ജോസിനോട് താരത്തിന്റെ വാലന്റൈൻസ് ഡേ ചോദ്യം. അതാണ് പലർക്കും അറിയേണ്ടതെന്നും അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും താരം ബിപിനോട് പറയുന്നു. പിന്നാലെ തന്നെ ബിപിന് ഒരു ഭാര്യയും കുട്ടിയുമൊക്കെയുണ്ടെന്നും അൻഷിത വെളിപ്പെടുത്തുന്നുണ്ട്.

View post on Instagram


പലപ്പോഴും അൻഷിതയും ബിപിനും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ എത്തിയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ പ്രണയമുണ്ടായിരുന്നോ എന്നായി അൻഷിതയുടെ അടുത്ത ചോദ്യം. ഭാര്യയെയും പ്രേമിച്ച് കെട്ടിയതാണെന്നും. നാലോളം പ്രണയം ഉണ്ടായിരുന്നുവെന്നും ബിപിൻ വെളിപ്പെടുത്തി. പ്രൊപ്പോസൽ സീൻ റിക്രിയേറ്റ് ചെയ്തും, കഥകൾ പറഞ്ഞും ഋഷിയെയും സൂര്യയെയും കുറിച്ച് സംസാരിച്ചുകൊണ്ടുമാണ് വീഡിയോ മുന്നോട്ടുപോകുന്നത്. ഒടുവിൽ ആരാധകർക്ക് പ്രണയദിന ആശംസകൾ പറഞ്ഞു ഭാര്യയോടും കുട്ടിയോടും 'ഐ ലവ് യു' പറഞ്ഞുമാണ് വീഡിയോ അവസാനിക്കുന്നത്.

View post on Instagram