Asianet News MalayalamAsianet News Malayalam

'സാന്ത്വനം' കുടുംബത്തിന്‍റെ വലിയൊരു ശത്രു വീണ്ടും എത്തി, ബാലേട്ടന്‍ പ്രതിസന്ധിയില്‍ : സാന്ത്വനം റിവ്യു

എങ്ങനേയും കട തുറക്കാനുള്ള ശ്രമത്തിലാണ് സാന്ത്വനത്തിലെ മൂത്ത ഏട്ടനായ ബാലന്‍. അതിനായി ഏറെക്കുറെ കാര്യങ്ങളെല്ലാം ശരിയാവുകയുംചെയ്തു. എന്നാല്‍ അപ്പോഴാണ് കുടുംബത്തിന്റെ വലിയൊരു ശത്രു വീണ്ടും എത്തിയിരിക്കുന്നത്.

Krishna store reopen on crisis santhwanam serial review vvk
Author
First Published Oct 29, 2023, 1:33 PM IST

തിരുവനന്തപുരം: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പറയുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. കൃഷ്ണ സ്റ്റോഴ്‌സ് നടത്തുന്ന സാന്ത്വനം കുടുംബത്തിന്റെ കഥയായാണ് പരമ്പര തുടങ്ങിയതും മുന്നേറിയതുമെല്ലാം. കുടുംബത്തിന്റെ നെടുംത്തൂണ്‍ ആയതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്കും കൃഷ്ണ സ്റ്റോഴ്‌സിനോട് വൈകാരികമായ ഒരടുപ്പമുണ്ട്. തമ്പി എന്ന നാട്ടുപ്രമാണിയുമായുള്ള പ്രശ്‌നത്തില്‍, അയാള്‍ കൃഷ്ണ സ്‌റ്റോഴ്‌സ് കത്തിക്കുകയായിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണം സാന്ത്വനത്തിലെ അമ്മയും പോയി. ശിവന്റെ ഹോട്ടല്‍ ഉള്ളതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ കുടുംബം മുന്നോട്ട് പോകുന്നുണ്ട്.

എങ്ങനേയും കട തുറക്കാനുള്ള ശ്രമത്തിലാണ് സാന്ത്വനത്തിലെ മൂത്ത ഏട്ടനായ ബാലന്‍. അതിനായി ഏറെക്കുറെ കാര്യങ്ങളെല്ലാം ശരിയാവുകയുംചെയ്തു. എന്നാല്‍ അപ്പോഴാണ് കുടുംബത്തിന്റെ വലിയൊരു ശത്രു വീണ്ടും എത്തിയിരിക്കുന്നത്. സാന്ത്വനത്തിലെ അച്ഛന്‍ തന്നെ പറ്റിച്ചതാണെന്ന് അവകാശപ്പെടുന്ന ഭദ്രന്‍ എന്ന കഥാപാത്രം ഇപ്പോള്‍ സാന്ത്വനം വീട്ടുകാരെ പാപ്പരാക്കാനായി ശ്രമിക്കുകയാണ്. അതിനായി ഭദ്രന്‍ പല തരത്തിലുള്ള കളികളാണ് കളിച്ചുകൂട്ടുന്നത്. നല്ലൊരു പി.ഡബ്ലു.ഡി എന്‍ഞ്ചിനിയര്‍ ബാലന്റെ പ്രശ്‌നങ്ങളിലെല്ലാം മാന്യമായി ഇടപെട്ട് വരികയായിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധമായ അന്വേഷണം കട എത്രയുംവേഗം തുറക്കാന്‍ സഹായിക്കുമെന്ന് ബാലനും തോന്നിയിരുന്നു.

എന്നാല്‍ അദ്ദേഹത്തെ കാണാനായി ഓഫീസിലേക്കെത്തുന്ന ബാലന്‍ അറിയുന്നത്, അദ്ദേഹത്തെ സ്ഥലം മാറ്റിയെന്നാണ്. എല്ലാം ഭദ്രന്റെ കളികളാണ്. എന്നാല്‍ അതിനിടെ മറ്റ് ചില പ്രശ്‌നങ്ങളും നടക്കുന്നുണ്ട്. അമ്മ മരിക്കുന്നതിന് മുന്നേ എഴുതിവച്ച വില്‍പത്രത്തില്‍ സ്വത്തുവകകളെല്ലാം നാല് മക്കളുടേയും പേരില്‍ തുല്ല്യമായാണ് എഴുതി വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വീടും സ്ഥലവും ബാലന്റെ പേരിലായിരിക്കുന്ന സമയത്ത് എടുത്ത ലോണ്‍ ഇപ്പോള്‍ പ്രശ്‌നമായിരിക്കുകയാണ്. ഒന്നെങ്കില്‍ പണം മുഴുവനായും തിരിച്ചടയ്ക്കുക, അല്ലായെങ്കില്‍ പുതിയ പ്രമാണം ബാങ്കില്‍ എത്തുക്കുക എന്നാണ് ബാങ്കുകാര്‍ പറയുന്നത്.

അതിനിടെ സാന്ത്വനം വീട്ടിലും ചില പൊട്ടിത്തെറികള്‍ നടക്കുന്നുണ്ട്. ശിവന്‍ തന്റെ ഹോട്ടല്‍ ബിസിനസുമായി മുന്നോട്ട് പോകുകയും, അഞ്ജലി കണ്‍സ്ട്രഷന്‍ പരിപാടികളില്‍ വ്യാപൃതയാകുകയും ചെയ്തപ്പോള്‍, അവിടേയും ഇവിടേയുമില്ലാതെയായത് ഹരിയാണ്. ഉണ്ടായിരുന്ന ജോലി പോയപ്പോളാണ് ഹരി കൃഷ്ണ സ്‌റ്റോഴ്‌സിലെത്തിയത്.കട കത്തിയതോടെ അവിടേയും ആകെ പാളിയിരിക്കുകയാണ് ഹരി. ബിസിനസിനെപ്പറ്റി സംസാരിക്കുന്ന അപ്പുവിനോട് ഹരി കയര്‍ക്കുന്നുമുണ്ട്.

അധികം വൈകാതെ കൃഷ്ണ സ്‌റ്റോഴ്‌സ് മടങ്ങിയെത്തും : സാന്ത്വനത്തില്‍ സംഭവിക്കുന്നത്.!

ശിവാഞ്ജലി ടീം പിരിയുമോ? തീപടര്‍ത്തി ചര്‍ച്ച മുറുകുന്നു.!

Asianet News Live

Follow Us:
Download App:
  • android
  • ios