മലയാളത്തിലെ തിരക്കുള്ള ഒന്നുരണ്ട് നായികമാരുടെ ഇപ്പോഴത്തെ പ്രവൃത്തി എന്തണെന്ന് കാണിച്ചുതരാം എന്നുപറഞ്ഞാണ് കുടുംബവിളക്കിലെ  ഡോക്ടർ അരവിന്ദ് വീഡിയോ തുടങ്ങുന്നത്.

ളരെ പെട്ടന്നുതന്നെ മിനിസ്‌ക്രീനില്‍ ജനപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്'. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്.

മനോഹരമായൊരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതുകൊണ്ടു തന്നെ അമൃതയിപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ശീതളാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമൃത കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ കുടുംബവിളക്ക് ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. ലൊക്കേഷനില്‍ തട്ടുദോശ ചുട്ടും, ചിക്കന്‍കറി വച്ചും ആഘോഷിക്കുന്ന കുടുംബവിളക്ക് താരങ്ങളുടെ വീഡിയോ പെട്ടന്നുതന്നെ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. പരമ്പരയില്‍ ഡോക്ടര്‍ അനിരുദ്ധായെത്തുന്ന മിനിസ്‌ക്രീന്‍ താരം ആനന്ദ് നാരായണനാണ് വീഡിയോ പിടിക്കുന്നത്.

മലയാളത്തിലെ തിരക്കുള്ള ഒന്നുരണ്ട് നായികമാരുടെ ഇപ്പോഴത്തെ പ്രവൃത്തി എന്തണെന്ന് കാണിച്ചുതരാം എന്നുപറഞ്ഞാണ് ആനന്ദ് വീഡിയോ തുടങ്ങുന്നത്. ആദ്യംതന്നെ അമൃതയെ കാണിച്ചുകൊണ്ട് ആനന്ദ് പറയുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ തട്ടുകടയില്‍ ജോലിക്ക് കയറിയെന്നും ഇനി ആര്‍ക്കുവേണമെങ്കിലും വിളിക്കാമെന്നും അഭിനയിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ തട്ടുദോശ ചുടാന്‍ അമ്മു വരുന്നതായിരിക്കുമെന്നുമാണ് ആനന്ദ് തമാശരൂപേണ പറയുന്നത്. അടുത്തതായി ആനന്ദ് കാണിക്കുന്നത് പരമ്പരയില്‍ ഡോക്ടര്‍ അനന്യയായെത്തുന്ന ആതിരമാധവിന്റെ ഗംഭീരമായ ചിക്കന്‍കറി മേക്കിംങാണ്. മനോഹരമായ ഷൂട്ടിംഗ് സെറ്റിനെ അതിലുമേറെ മനോഹരമായാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona