Asianet News MalayalamAsianet News Malayalam

'സിംപിള്‍' ചിത്രം പങ്കുവച്ച് കുടുംബവിളക്കിലെ 'ശീതള്‍'; ചിരിയില്‍ കണ്ണുവച്ച് ആരാധകര്‍

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത നെഗറ്റീവ് കഥാപാത്രമാണ് പരമ്പരയില്‍ അമൃതയുടേത്. എന്നാലും സേഷ്യല്‍മീഡിയയിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞിരിക്കുകയാണ് അമൃതയിപ്പോള്‍

kudumbavilakku malayalam serial actress amrutha nair shared her simple smiling cute photo on instagram
Author
Thiruvananthapuram, First Published Jan 19, 2021, 6:18 PM IST

മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. 'സുമിത്ര' എന്ന വീട്ടമ്മയുടെ നിസ്സഹായതകള്‍ മുന്‍നിര്‍ത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യത്തകര്‍ച്ച ചര്‍ച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്. പുതുമുഖങ്ങളായെത്തിയവര്‍ വരെ മികച്ച അഭിനയമാണ് പരമ്പരയില്‍ കാഴ്ച വെക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്തതരം നെഗറ്റീവ് കഥാപാത്രമാണ് പരമ്പരയില്‍ അമൃതയുടേത്. എന്നാലും സേഷ്യല്‍മീഡിയയിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞിരിക്കുകയാണ് അമൃതയിപ്പോള്‍. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടേയും ലൈവിലൂടെയും പരമ്പരയുടെ പ്രേക്ഷകരെയും മറ്റുള്ളവരേയും അമൃത കയ്യിലെടുത്തുകഴിഞ്ഞു. കഴിഞ്ഞദിവസം അമൃത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രമാണിപ്പോള്‍ തരംഗമായിരിക്കുന്നത്. 'സിംപിള്‍' എന്നുമാത്രം പറഞ്ഞാണ് അമൃത ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ അമൃതയുടെ ചിരി ഒരു രക്ഷയുമില്ല എന്നുപറഞ്ഞാണ് ആരാധകര്‍ ചിത്രം വൈറലാക്കിയിരിക്കുന്നത്.

നിരവധി ആളുകളാണ് ചിരിയാണ് അമൃതയുടെ ഹൈലൈറ്റ് എന്നുപറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്. നീല ഫ്രോക്ക് ധരിച്ച്, ചെറിയൊരു കറുത്ത പൊട്ടുംകുത്തിയാണ് ചിത്രത്തില്‍ അമൃതയുള്ളത്.

Follow Us:
Download App:
  • android
  • ios