Asianet News MalayalamAsianet News Malayalam

കുക്കുവും ദീപയും തായ്‌ലൻഡിൽ; പുതിയ വീഡിയോ പങ്കുവച്ച് താരങ്ങൾ

സോഷ്യല്‍ മീഡിയയിലൂടെ ദീപയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്

kukku and deepa Thailand Series the dk tales youtube video
Author
First Published Jan 10, 2023, 7:23 PM IST

ഡി ഫോര്‍ ഡാന്‍സിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരമാണ് സുഹൈദ് എന്ന കുക്കു. മികച്ച പിന്തുണയായിരുന്നു കുക്കുവിന് ലഭിച്ചത്. കുക്കുവിന്റെ ഭാര്യ ദീപയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. യൂട്യൂബ് ചാനലിലൂടെ ഇരുവരും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഡാന്‍സ് സ്‌കൂളിലെ വിശേഷങ്ങളുമെല്ലാം പങ്കുവച്ചുള്ള വീഡിയോകള്‍ വൈറല്‍ ആയിരുന്നു.

വെക്കേഷൻ ആഘോഷിക്കാൻ തായ്‌ലൻഡിൽ എത്തിയ വിശേഷങ്ങളാണ് ഇപ്പോൾ താരങ്ങൾ പങ്കുവെക്കുന്നത്. ഞങ്ങളെവിടെയാണെന്ന് ഗസ് ചെയ്യാന്‍ പറ്റുമോയെന്ന് കുറേ പേരോട് ചോദിച്ചിരുന്നു. കുറച്ച് പേരൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഞങ്ങളിപ്പോള്‍ തായ്‌ലന്‍ഡിലാണ്. വെക്കേഷനായത് കൊണ്ട് 4 ദിവസത്തെ ട്രിപ്പ് പ്ലാന്‍ ചെയ്ത് പോന്നതാണ്. നേരത്തെ ബുക്ക് ചെയ്ത ട്രിപ്പാണ്, അതാണ് കൊറോണയൊക്കെ കൂടി എന്ന് കേട്ടിട്ടും ഇങ്ങോട്ടേക്ക് വന്നത്. ഒരു പെട്ടി മാസ്‌ക്കുമായാണ് ഞങ്ങള്‍ ഫ്‌ളൈറ്റ് കയറിയത് എന്നാണ് ഇരുവരും പറയുന്നത്.

ഇനി ഞങ്ങള്‍ പട്ടായയിലേക്ക് പോവുകയാണ്. കൂളിങ് ഗ്ലാസ് വെച്ചാല്‍ ഞാനെങ്ങോട്ടാണ് നോക്കുന്നതെന്ന് ആര്‍ക്കും മനസിലാവില്ലല്ലോ, കുറേ പെണ്‍പിള്ളേരെ നോക്കാം എന്ന് തമാശ പയുന്നു കുക്കു. ഫ്‌ളോട്ടിങ് മാര്‍ക്കറ്റിലേക്കാണ് കുക്കുവും ദീപയും ആദ്യം പോയത്. അവിടത്തെ സ്ഥലങ്ങള്‍ കാണിക്കുന്നതിനൊപ്പമായി അതിന്റെ പ്രത്യേകതകളെക്കുറിച്ചും ദീപ വിശദീകരിച്ചിരുന്നു.

ALSO READ : ഒടിയന്‍ പ്രതിമകളില്‍ ഒന്ന് കാണ്മാനില്ല! വി എ ശ്രീകുമാറിന് ലഭിച്ച ശബ്ദസന്ദേശം ഇങ്ങനെ

വെള്ളത്തിലിങ്ങനെ ഒരോ ഫുഡൊക്കെ കഴിച്ച് ഇങ്ങനെ പോവുന്നത് പുതിയൊരു അനുഭവമാണ്. അണ്ടര്‍ വാട്ടര്‍ വേള്‍ഡിലേക്ക് പോയതിനെക്കുറിച്ചും ദീപ സംസാരിച്ചിരുന്നു. ഇവിടത്തെ നൈറ്റ് ലൈഫ് മികച്ചതാണെന്നൊക്കെ കേട്ടിട്ടുണ്ട്. അതിലാണ് എന്റെ പ്രതീക്ഷയെന്നായിരുന്നു കുക്കു പറഞ്ഞത്. ഇതൊരു തുടക്കം മാത്രം, തായ്‌ലാന്‍ഡ് വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോകളുമായി ഇനിയും എത്തുമെന്നുമായിരുന്നു കുക്കുവും ദീപയും പറഞ്ഞത്.

Follow Us:
Download App:
  • android
  • ios