അടുത്തിടെ ഇഷ്‍ട വാഹനം സ്വന്തമാക്കിയ സന്തോഷവും ലക്ഷ്‍മി ആരാധകരുമായി പങ്കുവച്ചിരുന്നു

ടെലിവിഷൻ അവതാരകര്‍ പ്രേക്ഷകരില്‍ പലര്‍ക്കും സിനിമ, സീരിയല്‍ താരങ്ങളെക്കാൾ പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshathra) എന്ന ലക്ഷ്മി ഉണ്ണികൃഷ്ണന്‍. കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്.

ചിന്നുചേച്ചി എന്ന് ആരാധകര്‍ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാൻ പേജുകളും ഉണ്ട്. ഇന്‍സ്റ്റ​ഗ്രാമിലും സ്വന്തം യുട്യൂബ് ചാനലിലും വലിയ ഫോളോവേഴ്സുമുണ്ട് ലക്ഷ്മിക്ക്. ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വിശേഷങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ഒരു സ്വിമ്മിം​ഗ് പൂളിൽ നിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുകായണ് ലക്ഷ്മി. പൂൾ വൈബ് എന്ന കാപ്ഷനിൽ പൂളിൽ മുങ്ങി കുളിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ആരാധകരുമായി ഏറെ രസകരമായി സംവദിക്കുന്ന ലക്ഷ്മിയോട് ആ രീതിയിൽ തന്നെയാണ് ആരാധകരും പ്രതികരിക്കുന്നത്. വീഡിയോക്ക് താഴെയുള്ള ചില കമന്റുകൾ അത്തരത്തിലാണ്. വെള്ളത്തിൽ മുങ്ങിയപ്പോ ഗ്ലാമര്‍ പോയോ എന്നാണ് ചില കമന്‍റുകള്‍. എന്തായാലും പൂൾ വൈബ് ആരാധകരും ഏറ്റെടുത്തു.

View post on Instagram

അടുത്തിടെയാണ് താരം ബിഎംഡബ്ല്യു 3 സീരീസ് കാര്‍ സ്വന്തമാക്കിയത്. തന്റെ ആദ്യ യാത്രയുടെ വിശേഷങ്ങളടക്കം എല്ലാം ലക്ഷ്മി പങ്കുവച്ചിരുന്നു. തൃശ്ശൂരിലെ പാറേമക്കാവിൽ വണ്ടി പൂജയ്ക്കായി കൊണ്ടുപോയതും അവിടെ പൂജ ചെയ്യുന്നതുമൊക്കെ വീഡിയോയിലൂടെ താരം ആരാധകർക്ക് മുന്നിലെത്തിച്ചു. കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹമാണ് താൻ സാക്ഷാത്കരിച്ചതെന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. സ്വപ്നങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്താൽ അതു സാധിക്കുക തന്നെ ചെയ്യും എന്നുമായിരുന്നു പുതിയ ബിഎംഡബ്ല്യു 3 സീരിസിന്റെ ചിത്രം പങ്കുവച്ച് ലക്ഷ്മി കുറിച്ചത്.

ALSO READ : മോഹൻലാല്‍- ജീത്തു ജോസഫ് വീണ്ടും, 'റാം' ഓഗസ്‍റ്റില്‍ പുനരാരംഭിക്കും