മറ്റെല്ലാവരെയും പോലെ, സീതാ കല്യാണത്തിലെ അനൂപ് കൃഷ്ണനും ലോക്ക്ഡൗണ്‍ ഇളവുകളില്‍ സന്തുഷ്ടനാണ്, ഒപ്പം തിരികെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ ആവേശവുമുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ആളുകളുടെ അയവുള്ള മനോഭാവത്തെക്കുറിച്ച് താരം ആശങ്കാകുലനാണ്.  ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ ചാറ്റിലാണ് താരം ഇക്കാര്യങ്ങള്‍ പറയുന്നത്.

'ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഞാന്‍ സന്തുഷ്ടനാണ്. എല്ലാ സുരക്ഷാ നടപടികളോടും കൂടി, ഞങ്ങള്‍ വീണ്ടും ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു. പക്ഷേ, ആളുകള്‍ എങ്ങനെയാണ് ഈ അവസ്ഥയെ നിസാരമായി കാണുന്നത് എന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ നമ്മള്‍ ശ്രദ്ധാലുക്കളായിരുന്നു, ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമ്പോള്‍ നമ്മള്‍ കൂടുതല്‍ അശ്രദ്ധ കാണിക്കുകയും ചെയ്യുന്നു.. ലോക്ക്ഡൗണ്‍ ഇളവുകള്‍ ആഘോഷങ്ങള്‍ ആരംഭിക്കാനുള്ള ലൈസന്‍സല്ല. അവരവരുടെ സുരക്ഷയേക്കാള്‍, ഞങ്ങള്‍ കാരണം മറ്റാര്‍ക്കും ബാധിക്കരുതെന്ന് ചിന്തിക്കേണ്ട സമയമാണിത്'- താരം പറയുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളും അനൂപ് പങ്കുവച്ചു.  'തുടക്കത്തില്‍ രസകരമായിരുന്നു. പാചകം, കൃഷി, ചില സഹകരണ വീഡിയോകള്‍ ചെയ്തു, സിനിമ കണ്ടു. ഇത്തരത്തില്‍ സമയം ഫലപ്രദമായി ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പിന്നീട് അത് ബുദ്ധിമുട്ടായിരുന്നു, നാല് മതിലുകള്‍ ശ്വാസം മുട്ടിക്കുന്നതായി തോന്നിയെന്നായിരുന്നു അനൂപ് പറഞ്ഞത്.

നിയന്ത്രണങ്ങള്‍ മൂലം ആളുകളെ കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും അവരുടെ ജോലി നഷ്ടപ്പെടുകയും ചെയ്യുമ്‌പോള്‍ ദുഖമുണ്ട്. ഞങ്ങളുടെ പരിമതികള്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ട് ആവശ്യമില്ല. അവരുടെ പ്രതീക്ഷകള്‍ വലുതാണ്. അതനുസരിച്ച് ഞങ്ങള്‍ ഉയരുകതന്നെ വേണം. സീത കല്യാണത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാമെന്നും താരം പറഞ്ഞു. തന്റെ കല്യാണെന്ന കഥാപാത്രത്തിന് അപ്രതീക്ഷിതമായ വൈകാകരിക ട്വിസ്റ്റുണ്ടാകുമെന്നാണ് താര പ്രേക്ഷകരോടായി സൂചന നല്‍കിയിരിക്കുന്നത്.