ഒക്ടോബര്‍ 19ന് ഇറങ്ങിയ ലിയോയാണ് അവസാനമായി ലോകേഷ് കനകരാജിന്‍റെ ചിത്രമായി ഇറങ്ങിയത്. ബോക്സോഫീസില്‍ 600 കോടിയില്‍ ഏറെ ചിത്രം നേടിയിട്ടുണ്ട്.

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ ഹാക്ക് ചെയ്യപ്പെട്ടത് പോലെയുള്ള കണ്ടന്‍റ് പോസ്റ്റ് ചെയ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. ലിയോ സംവിധായകന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടത്. 

ഇത് സോഷ്യൽ മീഡിയയിൽ ഇത് ട്രോളും മീമുകളുമായി നിറഞ്ഞതോടെ വിശദീകരണവുമായി തന്‍റെ എക്സ് അക്കൌണ്ടില്‍ ലോകേഷ് തന്നെ രംഗത്ത് എത്തി. താൻ ഫേസ്ബുക്കിൽ ഇല്ലെന്നും ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ മാത്രമാണ് തനിക്കുള്ളതെന്നും ലോകേഷ് പ്രസ്താവനയിൽ വ്യക്തമാക്കി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ പേരിലുള്ള മറ്റേതെങ്കിലും അക്കൗണ്ടുകൾ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വക വയ്ക്കേണ്ട കാര്യമില്ലെന്നും ലോകേഷ് പറഞ്ഞു.

“എല്ലാവരും അറിയുന്നതിലേക്കായി, ഞാൻ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും മാത്രമേ ഉള്ളൂ. എനിക്ക് മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഇല്ല. മറ്റേതെങ്കിലും വ്യാജ അക്കൗണ്ടുകൾ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഒഴിവാക്കുക"
ലോകേഷ് കനകരാജിന്റെ കുറിപ്പില്‍ പറയുന്നു. ഈ കാര്യം വ്യക്തമാക്കിയതിന് നന്ദി എന്നാണ് ഇതിന് ആരാധകര്‍ മറുപടി നല്‍കുന്നത്. 

Scroll to load tweet…

ഒക്ടോബര്‍ 19ന് ഇറങ്ങിയ ലിയോയാണ് അവസാനമായി ലോകേഷ് കനകരാജിന്‍റെ ചിത്രമായി ഇറങ്ങിയത്. ബോക്സോഫീസില്‍ 600 കോടിയില്‍ ഏറെ ചിത്രം നേടിയിട്ടുണ്ട്. ഇത് അടുത്തിടെ നെറ്റ്ഫ്ലിക്സിലും റിലീസായിരുന്നു. ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ദിവസങ്ങളോളം ട്രെന്‍റിംഗ് ലിസ്റ്റിലായിരുന്നു ലിയോ. 

അതേ സമയം ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്' ഡിസംബർ 15 മുതൽ തിയറ്ററുകളിലുമെത്തും. അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. 

ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്‌കുമാർ, അബ്ബാസ് എ റഹ്മത് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ആദിത്യ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

രണ്ട് ഗുണ്ടകളുടെ കഥയായി ആലോചിച്ചതാണ് പിന്നീട് കാതല്‍ സിനിമയായത്

'കൊടൈക്കനാലിൽ എന്ത് സംഭവിക്കും' യൂത്ത് പടം മഞ്ഞുമ്മൽ ബോയ്സ്; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ഫസ്റ്റ്ലുക്ക്.!