ബോളിവുഡിന്റെ താരറാണിയായിരുന്നു മാധുരി ദീക്ഷിത്. മാധുരിയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെ. ഇപ്പോഴും താരത്തിന്റെ അതിഥി റോളുകള്‍ പോലും ഏറ്റെടുക്കുന്നുണ്ട് ആരാധകര്‍. ഇപ്പോഴിതാ തന്റെ ബോളിവുഡ് പ്രതാപകാലത്തെ ചിത്രം പങ്കുവച്ചിരിക്കുന്നു താരം. 

കുടുംബത്തോടൊപ്പം സെല്‍ഫ് ഐസൊലേഷനിലാണ് താരമിപ്പോള്‍. തന്റെ ക്വാറന്റൈന്‍ ചിന്തകള്‍ കൂടി ചേര്‍ത്താണ് താരം ത്രോബാക്ക് ചിത്രം പങ്കുവച്ചിരിക്കുന്നത്. മുഖത്ത് സന്തോഷം പ്രതിഫലിക്കാന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും നമ്മള്‍ ചെയ്യണം. ആളുകള്‍ ചിരിക്കാന്‍ കാരണങ്ങള്‍ തേടുന്നു, നമ്മള്‍ മറ്റുള്ളവരുടെ സന്തോഷം നമ്മുടേതാക്കുന്നു'' ചിത്രം പങ്കുവച്ച് മാധുരി കുറിച്ചു. 

മിനുട്ടുകള്‍ക്കുള്ളില്‍ മാധുരിയുടെ ആരാധകര്‍ പോസ്റ്റ് കമന്റുകള്‍കൊണ്ട് നിറച്ചു. നിത്യഹരിതമെന്നാണ് ആരാധകരുടെ കമന്റുകള്‍. കരണ്‍ ജോഹറിന്റെ കളങ്കിലാണ് മാധുരി അവസാനമായി സ്‌ക്രീനിലെത്തിയത്.