എന്നാൽ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് മാളവികയിലെ അഭിനേത്രിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്.

കൊച്ചി: മലയാളികളുടെ കണ്മുന്നിൽ വളർന്ന കലാകാരിയാണ് മാളവിക കൃഷ്ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ മാളവിക പിന്നീട് നടിയായും അവതാരകയായുമെല്ലാം തിളങ്ങുകയായിരുന്നു. ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് ഒട്ടനവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായി മാളവികയെത്തി. അതിനിടെ അവതാരകയായും കയ്യടി നേടി.

എന്നാൽ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് മാളവികയിലെ അഭിനേത്രിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. നായിക നായകനിലൂടെ തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിക്കാനും മാളവികയ്ക്ക് സാധിച്ചു. അതിനുമുൻപ് ചില പരമ്പരകളിലും മാളവിക അഭിനയിച്ചിരുന്നു. നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം മാളവിക പങ്കുവയ്ക്കാറുണ്ട്.

ഇതേ റിയാലിറ്റി ഷോയിൽ ഒപ്പമുണ്ടായിരുന്ന തേജസ്‌ ആണ് മാളവികയുടെ ഭർത്താവ്. അഞ്ചു മാസങ്ങൾക്ക് ശേഷം ജോലി സ്ഥലത്ത് നിന്ന് തിരികെ നാട്ടിൽ എത്തിയിരിക്കുകയാണ് തേജസ്‌. ഇതിന്റെ സന്തോഷത്തിലാണ് മാളവിക. ഇപ്പോഴിതാ മാളവിക പങ്കുവെക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരുടെയും വിവാഹ ദിനത്തിലെ അതെ വേഷത്തിലാണ് വീഡിയോ. അന്ന് ഈ വേഷത്തിൽ ഒരു ചിത്രം മാത്രമാണ് മാളവിക പങ്കുവെച്ചിരുന്നത്. ഇപ്പോൾ കേരള വെഡിങ് എന്ന ടാഗോടെ വീഡിയോ ആരാധകർക്ക് മുന്നിൽ എത്തിക്കുകയാണ്. ഇരുവരുടെയും നാണത്തിലുള്ള മുഖമാണ് ആരാധകർ എടുത്തു പറയുന്നത്. വീഡിയോയ്ക്ക് വലിയ അഭിപ്രായമാണ് ലഭിക്കുന്നത്.

അഭിനയമോഹം ഉണ്ടെങ്കിലും ഇപ്പോൾ അതിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് താരം. ഭർത്താവ് തേജസും അഭിനയ മോഹം വിട്ട് മെർച്ചന്റ് നേവിയിൽ ജോലി ചെയ്യുകയാണ്.

മാരി സെല്‍വരാജ് ചിത്രത്തില്‍ ധ്രുവ് വിക്രമും അനുപമ പരമേശ്വരനും;ചിത്രത്തിന്‍റെ വിഷയം 'കബഡി'

"ഇന്ന് കെട്ടിപ്പിടിച്ചു, നാളെ അവള്‍ ഉമ്മവച്ചാലോ." ബിഗ് ബോസ് ഹൗസിൽ കണ്ണീരണിഞ്ഞ് രതീഷ്