'ലീവ് നീട്ടിക്കിട്ടിയതിനാൽ ചോറൂണ് കൂടാൻ പറ്റി, ഇനി എമ്പുരാൻ കാണണം'; വീഡിയോയുമായി തേജസും മാളവികയും

മിനിസ്‌ക്രീൻ താരം മാളവിക കൃഷ്ണദാസിൻ്റെ മകൾ റുഥ്വി തേജസിൻ്റെ ചോറൂണ് പാലക്കാട്ടെ മാങ്ങോട്ട് കാവ് ക്ഷേത്രത്തിൽ വെച്ച് നടന്നു. 

Malavika and Thejus daughter ceremony and empuraan release

കൊച്ചി: മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. ഇക്കഴിഞ്ഞ നവംബർ മാസത്തിലാണ് ‌മാളവികയ്ക്ക് കുഞ്ഞ് പിറന്നത്. നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ തേജസ് ജ്യോതിയാണ് മാളവികയുടെ ഭർത്താവ്. ഇതേ റിയാലിറ്റി ഷോയിൽ മാളവികയുടെ സഹമൽസരാർത്ഥിയായിരുന്നു തേജസ്. യുട്യൂബ് ചാനലിലും സോഷ്യൽമീ‍ഡിയയിലും സജീവമാണ് ഇരുവരും. മകളുടെ ചോറൂണിന്റെ വീഡിയോ ആണ് ഏറ്റവുമൊടുവിൽ ഇവർ പങ്കുവെച്ചിരിക്കുന്നത്.

മാളവികയുടെ നാടായ പാലക്കാട്ടുള്ള മാങ്ങോട്ട് കാവ് ക്ഷേത്രത്തിലാണ് മാളവികയുടെയും തേജസിന്റെയും മകൾ, ഗുൽസു എന്നു വിളിക്കുന്ന റുഥ്വി തേജസിന്റെ ചോറൂണ് ചടങ്ങ് നടന്നത്. താൻ വർഷങ്ങളായി ‌പോകാറുള്ള ക്ഷേത്രമാണ് ഇതെന്നും അത്രക്കു വിശ്വാസം ഉള്ളതു കൊണ്ടാണ് മകളുടെ ചോറൂണും അതേ ക്ഷേത്രത്തിൽ നടത്തിയതെന്നും മാളവിക പറഞ്ഞു. തന്റെയും തേജസേട്ടന്റെയും അടുത്ത കുടുംബാംഗങ്ങളെ മാത്രം ക്ഷണിച്ചു നടത്തിയ ചെറിയൊരു ഫങ്ഷനായിരുന്നു ഇതെന്നും മാളവിക കൂട്ടിച്ചേർത്തു.

''ഗുൽസുവിന്റെ അഞ്ചാം നാൾ അടുത്തിടെ കഴിഞ്ഞതേയുള്ളു. 24 നല്ല ദിവസമായി കണ്ടതുകൊണ്ടാണ് ആ ദിവസം ചോറൂണ് നടത്തിയത്. ഇവിടുത്തെ രീതി അനുസരിച്ച് കുട്ടിക്ക് മാത്രമല്ല അമ്മയ്ക്കും കുഞ്ഞിന്റെ ചോറൂണ് കഴിയും വരെ അമ്പലത്തിൽ പ്രവേശിക്കാൻ കഴിയില്ല. ചോറൂണ് ചടങ്ങ് കഴിഞ്ഞശേഷമാണ് ആദ്യമായി അമ്മയും കുഞ്ഞും അമ്പലത്തിൽ കയറി തൊഴുക'', മാളവിക പറഞ്ഞു. ചോറൂണ് കഴിഞ്ഞുവെങ്കിലും ആറ് മാസം കഴിഞ്ഞ് മാത്രമെ കുഞ്ഞിന് സോളിഡ് ഫുഡ് കൊടുത്ത് തുടങ്ങുകയുള്ളൂ എന്നും മാളവിക കൂട്ടിച്ചേർത്തു.

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ് തനിക്ക് ലീവ് നീട്ടിക്കിട്ടിയ സന്തോഷവും വ്ളോഗിലൂടെ പങ്കുവെച്ചു. ലീവ് നീട്ടിക്കിട്ടിയതുകൊണ്ടാണ് ചോറൂണിൽ പങ്കെടുക്കാൻ സാധിച്ചതെന്നും പോകുന്നതിനു മുൻപ് എമ്പുരാൻ കൂടി കാണാൻ പറ്റുമായിരിക്കുമെന്നും തേജസ് പറഞ്ഞു.

ട്രോളുകളോട് പ്രതികരിച്ച് സൽമാൻ ഖാൻ: വൈറൽ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് ഇതാണ് !

എനിക്കെതിരെ നടക്കുന്ന പെയ്ഡ് പിആര്‍ അറിഞ്ഞപ്പോള്‍ ഞെട്ടി, ഞാന്‍ ഇര: നടി പൂജ ഹെഗ്‌ഡെ

Latest Videos
Follow Us:
Download App:
  • android
  • ios