ലയാള സിനിമാ പ്രേമികളുടെ പ്രിയതാര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ മാളവികയും കാളിദാസും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇതിനോടകം മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കാളിദാസിന് സാധിച്ചിട്ടുണ്ട്. എന്നാൽ അഭിനയത്തേക്കാൾ തനിക്ക് കംഫർട്ട് മോഡലിം​ഗ് ആണെന്ന് തെളിയിക്കുകയാണ് മാളവിക. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

വിവാഹ വേഷത്തിലാണ് മാളവിക ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്. വേദിക ഫാഷന്റെ  ഈ പരസ്യ ചിത്രവും ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്. 

Vedaa, Nine Star branded bridal Kanjivarams from Vedhika! @malavika.jayaram is seen in a resplendent red kanjivaram...

Posted by Vedhika on Wednesday, 2 December 2020

എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്‍നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. ചെറിയ പരസ്യമെങ്കിലും മികച്ച പ്രകടനമായിരുന്നു മാളവിക നടത്തിയത്. പക്ഷേ പരസ്യം ഒരുപാട് ട്രോളുകള്‍ക്കും കാരണമായിരുന്നു.