Asianet News MalayalamAsianet News Malayalam

വധു വിവാഹത്തിന് മുന്‍പ് വരന്‍റെ വീട് കാണുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് മാളവിക - വീഡിയോ

വിവാഹ നിശ്ചയമായി ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ വരന്‍റെ വീട്ടില്‍ വച്ച് വിവാഹത്തിന്‍റെ തീയതി നിശ്ചയിച്ചുവെന്നും മാളവിക വീഡിയോയില്‍ പറയുന്നു. 

Malavika Krishnadas visit groom tejas house vlog video
Author
First Published Jan 17, 2023, 12:23 PM IST

കൊച്ചി: വിവാഹിതനാകുന്നു എന്ന വാര്‍ത്ത തന്‍റെ വ്ളോഗിലൂടെയാണ് നടി മാളവിക കൃഷ്ണദാസ് കുറച്ചുനാള്‍ മുന്‍പ് ലോകത്തെ അറിയിച്ചത്. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. തീര്‍ത്തും സര്‍പ്രൈസായി തന്‍റെ യൂട്യൂബിലെ വീഡിയോയിലൂടെയാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്. അഭിനേയതാക്കളെ  തിരഞ്ഞെടുക്കുന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. 

ഇപ്പോള്‍ ഇതാ അടുത്ത  സര്‍പ്രൈസുമായി മാളവിക തന്‍റെ വ്ളോഗില്‍ എത്തുകയാണ്. ഭാവിവരന്‍റെ വീട് സന്ദര്‍ശിച്ചിരിക്കുകയാണ് മാളവിക. വിവാഹത്തിന് മുന്‍പ് വരന്‍റെ വീട് വധു സന്ദര്‍ശിക്കാറില്ല എന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് മാളവിക. വധു വിവാഹത്തിന് മുന്‍പ് വരന്‍റെ വീട് കാണുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് മാളവിക പറയുന്നു. 

വിവാഹ നിശ്ചയമായി ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ വരന്‍റെ വീട്ടില്‍ വച്ച് വിവാഹത്തിന്‍റെ തീയതി നിശ്ചയിച്ചുവെന്നും മാളവിക വീഡിയോയില്‍ പറയുന്നു. പെണ്ണുകാണാല്‍ കഴിഞ്ഞ ചെക്കന്‍ കാണാലുകൂടി നടത്തിയിരിക്കുന്നുവെന്ന് നടി പറയുന്നു. എന്‍റെ വീട്ടില്‍ നിന്നും എല്ലാവരും ചെക്കന്‍റെ വീട്ടില്‍ പോയപ്പോള്‍ താനും വെറൈറ്റിക്ക് വേണ്ടി പോയിരുന്നുവെന്നാണ് മാളവിക പറയുന്നത്.

നേരത്തെ ഇറങ്ങിയ വീഡിയോയില്‍തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് മാളവികയും തേജസ് ജ്യോതിയും പറഞ്ഞിരുന്നു. തന്‍റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക അന്ന് തന്‍റെ വരനെ പരിചയപ്പെടുത്തുന്നത്. 

റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത്.–തേജസ് വിവാഹം സംഭവിച്ചതിനെക്കുറിച്ച് വീഡിയോയില്‍ പറയുന്നു.

എനിക്ക് നിറം നഷ്‌ടപ്പെടുന്നു'; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

മിസ് ചെയ്ത പലതും ആസ്വദിച്ചത് ഇപ്പോഴാണ്; അനുവിനോട് മനസ് തുറന്ന് ദർശനയും അനൂപും

Follow Us:
Download App:
  • android
  • ios