മാളവിക പങ്കുവെച്ച മറ്റൊരു ഗ്ലാമറസ് ചിത്രത്തിന്‍റെ കീഴിലും ആശങ്കകളും ആവലാതികളുമായി ആളുകളെത്തിയിരിക്കുകയാണ്.

കൊച്ചി: ആളുകളുടെ കമന്‍റിനെ പേടിച്ച് ഗ്ലാമറസ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ മടിയോ പേടിയോ ഒന്നും നടി മാളവിക മോഹനന് ഇല്ല. മാത്രമല്ല ചൊറിയാന്‍ വരുന്നവര്‍ക്ക് വായടപ്പിക്കുന്ന മറപടിയും നടിയുടെ കയ്യിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്ലീവ്‍ലസ് ടീ ഷര്‍ട്ടും ഷോര്‍ട്സുമിട്ടുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ മാളവിക പങ്കുവെച്ചത്. വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ നിരവധി പേര്‍ ചിത്രത്തിന് താഴെയെത്തി. എന്നാല്‍ അതേ വേഷത്തിലുള്ള മറ്റൊരു കിടിലന്‍ ഫോട്ടോ വീണ്ടും പങ്കുവെച്ച് സദാചാരക്കാരുടെ വായടപ്പിച്ചു മാളവിക.

മാളവിക പങ്കുവെച്ച മറ്റൊരു ഗ്ലാമറസ് ചിത്രത്തിന്‍റെ കീഴിലും ആശങ്കകളും ആവലാതികളുമായി ആളുകളെത്തിയിരിക്കുകയാണ്. 'പൂങ്കൊടി എന്നമ്മ ഇത്' എന്ന് ചോദിച്ച ആരാധകന് മാളവിക നല്ല വ്യക്തതയാര്‍ന്ന മറുപടിയാണ് നല്‍കിയത്. ഇ്ത സെക്സി ഫോട്ടോഷൂട്ടാണെന്നും 'ഫ്രീഡം ഓഫ് ചോയ്സ്' വളരെ പ്രധാനപ്പെട്ടതാണെന്നും ആരാധകനെ മാളവിക ഓര്‍മ്മിപ്പിച്ചു. ചിത്രം പേട്ടയിലെ മാളവികയുടെ കഥാപാത്രത്തിന്‍റെ പേരാണ് പൂങ്കൊടി. 


View post on Instagram

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാംയൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.