പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ മനോഹരമായൊരു കുടുംബചിത്രമാണ് സജിന്‍ പങ്കുവച്ചത്. 

സ്‌നേഹവും സന്തോഷവും നിറഞ്ഞ കൂട്ടുകുടുംബത്തെ സ്‌ക്രീനിലേക്ക് പറിച്ചുനടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം (Swantham). കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇണക്ക പിണക്കങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതില്‍ പരമ്പരയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്‍ജലിയുമാണ്. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തുടക്കത്തില്‍ അവര്‍ തമ്മിലുണ്ടായിരുന്ന അനിഷ്‍ടങ്ങളും, നിലവില്‍ ശിവാഞ്‍ജലിയുടെ പ്രണയവുമെല്ലാം മനോഹരമായ രംഗങ്ങളാണ്. ഒരു പിണക്കത്തിനു ശേഷമുള്ള മനോഹരമായ ഒന്നിക്കലിലൂടെയാണ് ഇപ്പോള്‍ പരമ്പര മുന്നോട്ട് പോകുന്നത്.


പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍ (sajin) കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ മനോഹരമായൊരു കുടുംബചിത്രമാണ് സജിന്‍ പങ്കുവച്ചത്. സന്തോഷപൂര്‍ണമായി, എല്ലാവരും ചിരിച്ചുകൊണ്ടുള്ള ചിത്രം കമന്റുകളും ഷെയറുകളുമായും ഇതിനോടകം വൈറലായിക്കഴിഞ്ഞു. അഞ്ജലിയുടെ കമ്മലാണ് ചിത്രത്തില്‍ തിരയുന്നതെന്നാണ് ചിലരെങ്കിലും ചിത്രത്തിന് കമന്റ് ഇട്ടിരിക്കുന്നത്. എന്നാല്‍ പരമ്പര കാണാത്തവര്‍ക്ക് എന്താണ് സംഗതിയെന്ന് മനസിലായിട്ടുമില്ല. അതെന്താണ് കമ്മലിന്റെ പ്രത്യേകത എന്ന് ചിലരും ചോദിക്കുന്നുണ്ട്.


ശിവാഞ്‍ജലിയുടെ പിണക്കം സോഷ്യല്‍മീഡിയയിലും, പരമ്പരയിലും വളരെ ചര്‍ച്ചയായ ഒന്നായിരുന്നു. ഇരുവരും പിണങ്ങിയിരിക്കുമ്പോള്‍ പരമ്പരയുടെ റേറ്റിംഗ് വരെ കുറഞ്ഞിരുന്നു. 


അങ്ങനെയുള്ള വലിയൊരു പിണക്കത്തിനുശേഷം അടുത്തിടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. ശേഷമുള്ള അഞ്‍ജലിയുടെ പിറന്നാളിന് പത്ത് ജിമിക്കികമ്മലുകളാണ് ശിവന്‍ സമ്മാനമായി നല്‍കിയത്. ഓരോ സാരിക്കും മാച്ച് ആകുന്ന തരത്തിലുള്ള കമ്മല്‍ തനിക്ക് ഇഷ്‍ടമായെന്ന് അഞ്‍ജലി റൊമാന്റിക്കായി പറയുന്നത് കഴിഞ്ഞദിവസം ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. അങ്ങനെയുള്ള ആ കമ്മല്‍ ചിത്രത്തില്‍ എവിടെയെന്നാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്.