മോഡലിങ്ങിലൂടെ ടെലിവിഷൻ അവതാരകയായി എത്തിയ താരമാണ് പൂജിത മേനോൻ. നി കൊ ഞാ ച എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്. വർഷങ്ങളായി സിനിമയില്‍ സജീവമായ പൂജിത അരികില്‍ ഒരാള്‍, ഓം ശാന്തി ഓശാന, മരംകൊത്തി, കൊന്തയും പൂണൂലും, സ്വര്‍ണക്കടുവ, ക്ലിന്റ്, നീയും ഞാനും, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

മാസ്‌ക് ഇടാതെ പുറത്തിറങ്ങി നടന്നതിനെ  തുടര്‍ന്ന് പൊലീസ് പിഴയടപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് പൂജിത ഇൻസ്റ്റഗ്രാമിലൂടെ. ഫൈൻ അടച്ചതിന് പിന്നാലെ എടുത്ത വീഡിയോയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

'കൊറോണ  സാഹചര്യത്തില്‍ മാസ്ക് വച്ചില്ലെങ്കില്‍ ഫൈന്‍ കിട്ടും. എനിക്ക് ഇന്ന് ഫൈന്‍ കിട്ടി. സോപ്പിട്ടു നോക്കി.. പക്ഷെ ഫൈന്‍ അടിച്ചു. മാസ്‌ക് വയ്ക്കാതെ നടന്നാല്‍ 200 രൂപ വച്ച് ഫൈന്‍ കിട്ടും.  നടക്കാന്‍ ഇറങ്ങിയതായാലും എല്ലാം മാസ്ക് വയ്ക്കണം. എല്ലാവരും അക്കാര്യം ശ്രദ്ധിക്കണം. മാസ്‌ക് വയ്ക്കാതെ നടന്നാല്‍ എട്ടിന്റെ പണി കിട്ടും.'- എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.