തങ്ങളുടെ പ്രണയ ബന്ധം നേരത്തെ തന്നെ പൂജയും അഖിലും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളതാണ്.

ടെലിവിഷന്‍ ഡാന്‍സ് ഷോകളിലൂടെ കരിയര്‍ ആരംഭിച്ചതാണ് പൂജ കൃഷ്ണന്‍. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് കുറേക്കാലം ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നു. അതിന് ശേഷമുള്ള തിരിച്ചുവരവ് യൂട്യൂബ് ചാനല്‍ അവതാരകയായിട്ടാണ്. അത് അങ്ങ് ക്ലിക്കായി. അതിലൂടെ ബിഗ്ഗ് ബോസ് ഷോ വരെ എത്തി. ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന പൂജ കൃഷ്ണന്‍ പക്ഷെ ആഴ്ചകള്‍ക്കുള്ളില്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് പിന്മാറി. ചുരുക്കം ദിവസങ്ങള്‍ മാത്രമേ ബിഗ് ബോസ് ഹൗസില്‍ താമസിച്ചുള്ളൂ എങ്കിലും അതിലൂടെ താനൊരു നല്ല ഗെയിമറും വ്യക്തിയുമാണ് എന്ന് തെളിയിക്കാന്‍ പൂജയ്ക്ക് സാധിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ പങ്കാളി അഖില്‍ പങ്കുവച്ച പൂജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. വളരെ പ്രണയാര്‍ദ്രമായ ചിത്രത്തിന് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. 'നമ്മള്‍ നല്ല മനുഷ്യരല്ലായിരിക്കാം, പക്ഷെ പ്രണയം എന്താണെന്ന് നമുക്കറിയാം' എന്ന് പറഞ്ഞു പങ്കുവച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ലിപ് ലോക്കിന്റെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു.

ബിഗ് ബോസ് ഹൗസിലേക്ക് പൂജ കൃഷ്ണയ്‌ക്കൊപ്പം കയറിയ അഭിഷേക് ശ്രീകുമാറിന്റെ കമന്റാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 'സിംഗിള്‍സിന് ഇന്ന് കരിദിനം' എന്നാണ് അഭിഷേകിന്റെ കമന്റ്. 'നീയാ.. സിംഗിളാ' എന്ന് ചോദിച്ചാണ് അതിന് പൂജയുടെ മറുപടി. 'ഇതൊന്നും കണ്ടു നില്‍ക്കാനുള്ള ശേഷി എനിക്കില്ല' എന്നായിരുന്നു അതിന് അഭിഷേക് ശ്രീകുമാര്‍ ഇട്ട കമന്റ്.

View post on Instagram

'എനിക്കിത് പുനർജ്ജന്മം'; വാക്കറിന്റെ സഹായമില്ലാതെ നടന്ന് തുടങ്ങി കാർത്തിക് പ്രസാദ്

തങ്ങളുടെ പ്രണയ ബന്ധം നേരത്തെ തന്നെ പൂജയും അഖിലും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട്, ആരാധകരെ സംബന്ധിച്ച് ഇതൊരു ഷോക്കിങ് വാര്‍ത്തയല്ല. പൂജ ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് വന്ന സമയത്ത് അഖിലാണ് താരത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങളുടെ അപ്‌ഡേഷന്‍ തന്നുകൊണ്ടിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..