Asianet News MalayalamAsianet News Malayalam

'ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഷെയർ ചെയ്യൂ'; ഐപിഎസ് വേഷത്തിൽ ചിത്രവും കുറിപ്പുമായി ജിഷിൻ

സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ രസകരമായ വീഡിയോകളും ചിത്രങ്ങൾക്കുമൊപ്പം രസകരമായ കുറിപ്പും പങ്കുവയ്ക്കാറുണ്ട്. തന്റ ഒരു ആഗ്രഹത്തെ കുറിച്ചാണ് ജിഷിൻ ഇപ്പോൾ കുറിക്കുന്നത്. ഐപിഎസ് ആകണമെന്ന ആഗ്രഹം തമാശ നിഞ്ഞ കുറിപ്പിലൂടെ താരം പറയുന്നു.

malayalam serial actor jishin mohan shared a uniformed photo with funny caption
Author
Kerala, First Published Sep 21, 2020, 4:46 PM IST

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടൻ ജിഷിൻ മോഹന്റേത്. ജിഷിന്റെയും ഭാര്യയും നടിയുമായ വരദയുടെയും വിശഷങ്ങൾ സോഷ്യൽ മീഡിയ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. വീട്ടു വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നതിലൂടെ ഇവരുടെയും മകൻ ജിയാനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്. 

സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ രസകരമായ വീഡിയോകളും ചിത്രങ്ങൾക്കുമൊപ്പം രസകരമായ കുറിപ്പും പങ്കുവയ്ക്കാറുണ്ട്. സ്വതസിദ്ധമായ രീതിയിലാണ് ജിഷിന്റെ കുറിപ്പുകൾ. സരസവും രസകരവുമായ കുറിപ്പുകൾക്കും ആരാധകരുടെ പ്രശംസ തേടിയെത്താറുണ്ട്. തന്റ ഒരു ആഗ്രഹത്തെ കുറിച്ചാണ് ജിഷിൻ ഇപ്പോൾ കുറിക്കുന്നത്. ഐപിഎസ് ആകണമെന്ന ആഗ്രഹം തമാശ നിഞ്ഞ കുറിപ്പിലൂടെ താരം പറയുന്നു.

'ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു. പോലീസ് ആവണമെന്നുള്ളത്. പക്ഷെ IPS പരീക്ഷയുടെ തലേന്ന് ഫ്ലൂ പിടിപെട്ടത് കൊണ്ട് പോലീസ് ആകാൻ പറ്റിയില്ല😜. പിന്നെ പ്രചോദനമായത് ലാലേട്ടന് കേണൽ പദവി കിട്ടിയതാ. ഇതു കൊള്ളാലോ പരിപാടി.. എന്നാപ്പിന്നെ നാല് ഐപിഎസ് വേഷം ഞാനും ചെയ്‌താൽ എങ്ങാനും എന്നെയും പോലീസിൽ എടുത്താലോ.. 

കമ്മിഷണർ ആയിട്ടല്ലെങ്കിലും ഒരു എസ്ഐ ആയിട്ടെങ്കിലും എന്നെ പോലീസിൽ എടുത്തൂടെ? നിങ്ങളുടെ ഓരോ വോട്ടും എനിക്ക് രേഖപ്പെടുത്തി, ഇതു അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഷെയർ ചെയ്യൂ.. നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കൊരു കറ തീർന്ന പോലീസ് ഉദ്യോഗസ്ഥൻ വേണ്ടേ??? വേണ്ടേ സൂർത്തുക്കളെ?? പറയൂ'. -  എന്നാണ് ജിഷിന്റെ കുറിപ്പ്

 
 
 
 
 
 
 
 
 
 
 
 
 

ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു. പോലീസ് ആവണമെന്നുള്ളത്. പക്ഷെ IPS പരീക്ഷയുടെ തലേന്ന് ഫ്ലൂ പിടിപെട്ടത് കൊണ്ട് പോലീസ് ആകാൻ പറ്റിയില്ല😜. പിന്നെ പ്രചോദനമായത് ലാലേട്ടന് കേണൽ പദവി കിട്ടിയതാ. ഇതു കൊള്ളാലോ പരിപാടി.. എന്നാപ്പിന്നെ നാല് IPS വേഷം ഞാനും ചെയ്‌താൽ എങ്ങാനും എന്നെയും പോലീസിൽ എടുത്താലോ.. കമ്മിഷണർ ആയിട്ടല്ലെങ്കിലും ഒരു SI ആയിട്ടെങ്കിലും എന്നെ പോലീസിൽ എടുത്തൂടെ? നിങ്ങളുടെ ഓരോ വോട്ടും എനിക്ക് രേഖപ്പെടുത്തി, ഇതു അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഷെയർ ചെയ്യൂ.. നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കൊരു കറ തീർന്ന പോലീസ് ഉദ്യോഗസ്ഥൻ വേണ്ടേ??? വേണ്ടേ സൂർത്തുക്കളെ?? പറയൂ..👨‍✈️

A post shared by Jishin Mohan (@jishinmohan_s_k) on Sep 6, 2020 at 4:04am PDT

Follow Us:
Download App:
  • android
  • ios