തന്റെ ജന്മദിനംകൂടിയായ ജൂണ്‍ നാലിനാണ് താരം തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ പതിനാലിനാണ് താരത്തിന്റെ വിവാഹം.

പ്രേക്ഷകര്‍ക്ക് ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നീലക്കുയില്‍ പരമ്പര അവസാനിച്ചെങ്കിലും, ആ കഥാപാത്രങ്ങളെ മറക്കാന്‍ ആരാധകര്‍ക്കും താരങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. ആദിത്യന്‍ അബദ്ധത്തില്‍ വിവാഹം കഴിക്കുന്ന കസ്തൂരി എന്ന വനമകള്‍ ഡോക്ടറാകുന്നിടത്താണ് പരമ്പര അവസാനിച്ചിരുന്നത്. പരമ്പരയിലെ റാണിയായെത്തിയത് തെലുങ്ക്താരം ലതാ സംഗരാജുവായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ തിയതി സേഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയാണ് ലത.

തന്റെ ജന്മദിനംകൂടിയായ ജൂണ്‍ നാലിനാണ് താരം തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ പതിനാലിനാണ് താരത്തിന്റെ വിവാഹം. ഒരുപാടുപേരാണ് താരത്തിന് വിവാഹ ആശംസകളുമായെത്തുന്നത്. പകരക്കാരിയായെത്തി റാണിയായി ചുവടുറപ്പിച്ച ലത സംഗരാജു, വളരെപ്പെട്ടന്നുതന്നെ പ്രേക്ഷകമനസ്സില്‍ ഇടം പിടിക്കുകയായിരുന്നു. 'അങ്ങനെ ജൂണ്‍ പതിനാലിന് ഞാനും വിവാഹിതയാകുകയാണ്, പത്ത് ദിവസംകൂടിയുണ്ട് കാത്തിരിക്കാന്‍' എന്നുപറഞ്ഞാണ്‌ലത ഫിയാന്‍സിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

View post on Instagram