Asianet News MalayalamAsianet News Malayalam

Maneesha Mahesh : 'ഇത് കണ്മണി തന്നെയോ?' ഫോട്ടോഷൂട്ട് വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നു

 

കാര്യമായ ആമുഖം ആവശ്യമില്ലാത്ത താരങ്ങളിൽ ഒരാളാണ് മലയാളികൾക്കിപ്പോൾ മനീഷ മഹേഷ്. (Maneesha mahesh). 'പാടാത്ത പൈങ്കിളി'യെന്ന പരമ്പരയില്‍ 'കണ്‍മണി'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്ന മനീഷ അത്രത്തോളം ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.

Manisha Mahesh shares her glamorous photoshoot video
Author
Kerala, First Published Apr 20, 2022, 4:13 PM IST

കാര്യമായ ആമുഖം ആവശ്യമില്ലാത്ത താരങ്ങളിൽ ഒരാളാണ് മലയാളികൾക്കിപ്പോൾ മനീഷ മഹേഷ്. (Maneesha mahesh). 'പാടാത്ത പൈങ്കിളി'യെന്ന പരമ്പരയില്‍ 'കണ്‍മണി'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്ന മനീഷ അത്രത്തോളം ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ തരംഗമാകാറുണ്ട്. ടിക് ടോക് താരമായാണ് മലയാളികളുടെ സ്വീകരണമുറയിലേക്ക്  മനീഷ മഹേഷ് കടന്നുവന്നത്.

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച മനീഷ കൺമണിയെന്ന കഥാപാത്രമായി എത്തിയപ്പോൾ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏഷ്യാനെറ്റ് പരമ്പര 'പാടാത്ത പൈങ്കിളി' ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ തന്നെ, പരമ്പരയിലെ താരമായ 'കൺമണി'യുടെ ആരാധകരുടെ എണ്ണവും കൂടിവന്നു. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സജീവമായ മനീഷ പങ്കുവയക്കുന്ന ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിക്കാറുണ്ട്. നിരന്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ടുകളിൽ പലതും തീർത്തും വ്യത്യസ്‍തതയാർന്നതാണ്.


ഇപ്പോഴിതാ സ്വയംവരയ്ക്ക് വേണ്ടി ഇത്തിരി ട്രഡീഷണൽ ഗ്ലാമറസ് ലുക്കിലാണ് താരത്തിന്റെ വരവ്. പുതിയ ഡിസൈൻ സാരിയിൽ ഏറെ മനോഹരിയായി അണിഞ്ഞൊരുങ്ങിയ മനീഷയുടെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്. ഫോട്ടോഷൂട്ടിലെ കോസ്റ്റ്യൂം സ്വയംവര സിൽക്സിന്റേതാണ്. വിജിസ് മേക്കോവർ ആണ് മേക്കപ്പ് ചെയ്‍തിരിക്കുന്നത്. എബി ഫൈൻ ഷൂട്ടേഴ്‍സാണ് മനോഹരമായി വീഡിയോ പകർത്തിയിരിക്കുന്നത്.

 

പെയിന്റിങ് പോലൊരു ഫോട്ടോഷൂട്ട്

ഒരു പെയിന്റിങ് പോലെ തോന്നിപ്പിക്കുന്ന തീമിലായിരുന്നു അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. അതീവ സുന്ദരിയായാണ് മനീഷ ഷൂട്ടിൽ  കാണുന്നത്. ഇതുവരെ കാണാത്ത തരം ഫോട്ടോഷൂട്ട് ചിത്രങ്ങളെത്തിയതിന്റെ ആവേശം ആരാധകർ കമന്റുകളിലൂടെ പ്രകടിപ്പിച്ചിരുന്നു പഴഞ്ചൻ രീതിയിൽ ചുറ്റിയ വെളുത്ത തിളക്കമുള്ള പട്ടു സാരിയിൽ ഒരു രാജകുമാരിയെന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രങ്ങൾ. വീണ കയ്യിലേന്തിയുള്ള ചിത്രം രവിവർമ്മ ചിത്രത്തെ അനുസ്മരിപ്പിക്കുന്നവയാണെന്ന് വരെ കമന്റുകളുണ്ട്.

'പാടാത്ത പൈങ്കിളി'

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. മനീഷയാണ് 'പാടാത്ത പൈങ്കിളി'യിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്. വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രങ്ങളായി മാറുകയും ചെയ്‍തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പരമായ പ്രശ്‍നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റതായിരുന്നു പിന്മാറ്റത്തിന് പിന്നിൽ.

ഇതിന് പിന്നാലെയാണ് ലിക്ജിത്ത് സൂരജിന് പകരക്കാനായി എത്തിയത്. മികച്ച രീതിയിൽ ലിക്ജിത്തും വേഷം കൈകാര്യം ചെയ്ത് വരുന്നതിനിടയിൽ താരവും പരമ്പരയിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നും ടീമിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നതായും ലിക്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios