സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ആളാണ് സഹദ്. സിയ പുരുഷനായി ജനിച്ച് സ്ത്രീയായി മാറി വ്യക്തിയുമാണ്. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതോടെ ഒരു കുഞ്ഞ് വേണമെന്ന് ഇവർക്ക് മോഹമുണ്ടായി.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ സുപരിചിതരാണ് സിയ പവലിനും സഹദും. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാതാപിതാക്കളായ ഇവരുടെ പൊന്നോമനയാണ് സബിയ. സിയയ്ക്ക് ഒപ്പം റീലുകളിൽ പ്രത്യക്ഷപ്പെടുന്ന സബിയയ്ക്ക് ആരാധകർ ഏറെയാണ്. ക്ലാസിക്കൽ ഡാൻസർ കൂടിയായ സിയയ്ക്കൊപ്പം നൃത്തച്ചുവടുകളുമായും സബിയ എത്താറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞിന്റെ വളർച്ചയുടെ ഓർമകൾ പങ്കിട്ടിരിക്കുകയാണ് സിയയും സഹദും.
ഇന്നുവരെ എന്ന് കുറിച്ചുകൊണ്ട് മകളുടെ ഫോട്ടോകൾ ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. സഹദ് ഗർഭിണിയായത് മുതലുള്ള ഫോട്ടോകൾ ഇതിലുണ്ട്. പിന്നാലെ നിരവധി പേരാണ് ഈ സന്തോഷ കുടുംബത്തെ പിന്തുണച്ചും ആശംസകൾ അറിയിച്ചും രംഗത്ത് എത്തിയിരിക്കുന്നത്. സിയയും സബിയയും തമ്മിലുള്ള റീലുകൾക്ക് പ്രത്യേകം ആരാധകർ തന്നെയുണ്ട്. 'നന്മയും പുണ്യവും.. അതാണ് ഈ അമ്മയും മോളും, ഒരുപാട് ഇഷ്ടം രണ്ടുപേരെയും', എന്നാണ് ഇവർക്ക് വേണ്ടി വരുന്ന കമന്റുകൾ.
തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുന്ന സിയയും സഹദും വേർപിരിഞ്ഞെന്ന തരത്തിൽ അടുത്തിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഞങ്ങൾ പിരിയണമെന്നുള്ള ആഗ്രഹം മനസില്‍ തന്നെ വച്ചാല്‍ മതിയെന്നും ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെയാണെന്നും പറഞ്ഞ സിയ, മരണം വരെ ഞങ്ങള്‍ മൂന്ന് പേരും അങ്ങനെ തന്നെയായിരിക്കുമെന്നും ആണ് മറുപടിയായി പറഞ്ഞത്.
സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ആളാണ് സഹദ്. സിയ പുരുഷനായി ജനിച്ച് സ്ത്രീയായി മാറി വ്യക്തിയുമാണ്. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതോടെ ഒരു കുഞ്ഞ് വേണമെന്ന് ഇവർക്ക് മോഹമുണ്ടായി. ആദ്യം ദത്തെടുക്കാൻ തീരുമാനിച്ചെങ്കിലും നിയമം അനുവദിച്ചില്ല. ഒടുവിൽ തോറ്റുപിന്മാറാൻ തയ്യാറാകാത്ത സഹദ് പുരുഷനാകാനുള്ള ഹോര്‍മോണ്‍ ചികിത്സ പകുതിയിൽ നിർത്തി. ഗര്‍ഭപാത്രം നീക്കം ചെയ്തില്ല. ഒടുവിൽ 2023 ഫെബ്രുവരിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് സഹദ് സബിയയ്ക്ക് ജന്മം നൽകി. മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് 'രക്ഷിതാക്കൾ' എന്ന വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്തി ജനനസർട്ടിഫിക്കറ്റും ലഭിച്ചു.



