വിവാഹശേഷം മോഡലിംഗ് തുടരുന്നതിനെ വിമർശിച്ചവർക്ക് മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഇച്ചാപ്പി. ഇവരുവര്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഇച്ചാപ്പി ചില ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെയായിരുന്നു ഇച്ചാപ്പിയുടെ വിവാഹം. അപ്പു എന്നു വിളിക്കുന്ന സൗരവിനെയാണ് ഇച്ചാപ്പി വിവാഹം ചെയ്തത്. വിവാഹശേഷവും വ്ളോഗുകളുമായി ഇച്ചാപ്പി സജീവമാണ്. ഇച്ചാപ്പിയുടെ വ്ളോഗുകളിലെ സ്ഥിരസാന്നിധ്യമാണ് സൗരവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്തിടെ ഇച്ചാപ്പി നടത്തിയ ഒരു ഫോട്ടോഷൂട്ട് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗരവും ഈ ഫോട്ടോഷൂട്ടിൽ ഇച്ചാപ്പിക്കൊപ്പം ചേരുന്നുണ്ട്. അതേക്കുറിച്ചാണ് താരത്തിന്റെ പുതിയ റീൽ. 'കല്യാണം കഴിഞ്ഞില്ലേ... ഇനി മോഡലിങ്ങിനൊന്നും പോകാതെ വീട്ടിലിരിക്കാം' എന്നു പറയുന്നവരോടാണ് ഇച്ചാപ്പിയുടെ മറുപടി. ''ആരു പറഞ്ഞു? ഞങ്ങളിപ്പോൾ ഒരുമിച്ചാണ് ചെയ്യാറ്'', എന്നാണ് സൗരവും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇച്ചാപ്പിയുടെ മറുപടി.

നിരവധിയാളുകളാണ് ഇച്ചാപ്പിയുടെ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്യുന്നത്. ''പാർട്ണേഴ്സ് ആയാൽ ഇങ്ങനെ വേണം'', എന്നാണ് ഒരാളുടെ കമന്റ്. ''അതങ്ങനെയാണ്...ചേരേണ്ടത് ചേരുമ്പോൾ ആണ്... അതിൻ്റെ ഒരു ഇത് '' എന്നാണ് മറ്റൊരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ''അങ്ങനെ തന്നേ മറുപടി കൊടുക്കണം'', എന്ന് മറ്റൊരാളും കമന്റ് ചെയ്തിട്ടുണ്ട്. ഇച്ചാപ്പി ഗർഭിണായാണോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അടുത്തിടെ ഇരുവരും വ്ളോഗിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഞങ്ങള്‍ ചെറുപ്പമാണെന്നും കുഞ്ഞിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും കൃത്യമായ സാഹചര്യം വരുമ്പോളേ കുഞ്ഞിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ എന്നുമാണ് ഇച്ചാപ്പിയും സൗരവും വ്യക്തമാക്കിയത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming