അജിത് നായകനായി എത്തുന്ന തുനിവ് ആണ് മഞ്ജു വാര്യരുടേതായി റിലീസിന് ഒരുങ്ങുന്നത്.

ലയാളികളുടെ പ്രിയ നടിയാണ് മഞ്‍ജു വാര്യര്‍. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോൾ തമിഴ് സിനിമാ മേഖലയിലും സജീവമാകാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. 

പിങ്കിഷ് പര്‍പ്പിള്‍ നിറത്തിലുള്ള കുര്‍ത്തയണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന മഞ്ജു വാര്യരെ ഫോട്ടോകളിൽ കാണാം. 'ചിരിക്കൂ, ലോകത്തിലെ മുഴുവന്‍ പ്രശ്‌നങ്ങളും നിങ്ങളുടേതല്ല', എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി മഞ്ജു നൽകിയത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 

"ജീവിതത്തിലെ അത്ഭുതകരമായ വഴിത്തിരിവുകൾക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് നിങ്ങൾ, യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ, നിങ്ങൾ വളരെ സുന്ദരിയാണ്... കാഴ്ചയിൽ മാത്രമല്ല നിങ്ങളുടെ ഹൃദയം കൊണ്ടും, സമാധാന വിജയത്തിന്റെയും സംതൃപ്തിയുടെയും പുഞ്ചിരിയാണിത്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'രജനി, ശിവരാജ്കുമാർ, മോഹൻലാൽ, പ്രതീക്ഷകൾ ഏറെ'; 'ജയിലർ' കാസ്റ്റിങ് ചർച്ചയാക്കി ട്വിറ്റർ

അതേസമയം, അജിത് നായകനായി എത്തുന്ന തുനിവ് ആണ് മഞ്ജു വാര്യരുടേതായി റിലീസിന് ഒരുങ്ങുന്നത്. കൺമണി എന്ന കഥാപാത്രമായാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജനുവരി 11ന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.