പട്ടാമ്പിയിലെ എംഇഎസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴുള്ള വിഡീയോയാണ് മനോജ് കെ ജയന്‍ പങ്കുവച്ചത്. 

കൊച്ചി: ഒരു സ്കൂളിലെ പരിപാടിയിലെ രസകരമായ വീഡിയോ പങ്കുവച്ച് നടന്‍ മനോജ് കെ ജയന്‍. ഈ മാസം ആദ്യം നടന്‍ പങ്കുവച്ച വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പട്ടാമ്പിയിലെ എംഇഎസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴുള്ള വിഡീയോയാണ് മനോജ് കെ ജയന്‍ പങ്കുവച്ചത്. 

സ്കൂളിലെ ഒരു അധ്യാപിക ചടങ്ങിലെ മുഖ്യാതിഥിയായ മനോജ് കെ ജയനില്‍ നിന്നും പുരസ്കാരം വാങ്ങുമ്പോള്‍. ചടങ്ങില്‍ ആങ്കറായ ടീച്ചര്‍. അവാര്‍ഡ് വാങ്ങുന്ന ടീച്ചര്‍ മനോജ് കെ ജയന്‍റെ കട്ട ഫാന്‍ ആണെന്നും. കല്ല്യാണം കഴിക്കണം എന്നുവരെ പറഞ്ഞെന്നും പറയുന്നു. ഇതോടെ മനോജ് കെ ജയന്‍ പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. അതിന് ശേഷം മൈക്ക് എടുത്ത മനോജ് കെ ജയന്‍ രണ്ട് കല്ല്യാണം കഴിച്ചു കഴിഞ്ഞു, ഇനിയൊന്ന് വളരെ ബുദ്ധിമുട്ടാണ്. സോറി ടീച്ചര്‍ അടുത്ത ജന്മത്തില്‍ നോക്കാം എന്ന് പറഞ്ഞു.

ഇതിനുശേഷം ആങ്കര്‍ ചെയ്ത ടീച്ചറും അവാർഡ് വാങ്ങിയ ടീച്ചറും തമ്മിൽ പിണങ്ങിയോ.അതോ കൂടുതൽ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പട്ടാമ്പിയിൽ നടന്ന ഈ സംഭവം ഇന്‍റര്‍സ്റ്റിംഗ് ആയിരുന്നുവെന്ന് വീഡിയോ പങ്കുവച്ച് മനോജ് കെ ജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

രസകരമായ ഏറെ കമന്‍റുകളാണ് ട്രെന്‍റിംഗായ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. അര മില്ല്യണ്‍ പേരോളം ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. മാളികപ്പുറമാണ് മനോജ് കെ ജയന്‍ അവസാനമായി അഭിനയിച്ച ചിത്രം.

View post on Instagram

'അത് ചോദിച്ചുവാങ്ങിയ അവസരം'; എസ്‍പിബിക്കൊപ്പം പാടുന്ന വൈറല്‍ വീഡിയോയെക്കുറിച്ച് മനീഷ

ഒരാഴ്ചയില്‍ 40 ലക്ഷം വാച്ചിംഗ് അവേഴ്സ്! നെറ്റ്ഫ്ലിക്സില്‍ നേട്ടം കൊയ്ത് തുനിവ്