ക്താമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായ യുവതാരമാണ് മറീന മൈക്കിൾ കുരിശിങ്കൽ. സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന സിനിമയിലൂടെ എത്തിയ താരമാണ് മറീന. പിന്നീട് ഇങ്ങോട്ട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. എബി എന്ന സിനിമയിലൂടെയാണ് ആദ്യമായി നായികയായി അഭിനയിച്ചത്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം പങ്കുവച്ച പുതിയ വിശേഷമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ജീവിതത്തിലെ ആദ്യത്തെ കാർ സ്വന്തമാക്കിയ വിശേഷമാണ് മറീന പങ്കുവയ്ക്കുന്നത്. "നിങ്ങളുടെ സ്വപ്നം പറക്കണം എന്നാണെകിൽ നിങ്ങൾക്ക് വേണ്ടത് ചിറകുകൾ മാത്രമാണ്. ഇന്ന് രണ്ടും നേടി ഞാൻ അനുഗ്രഹീതയായിരിക്കുന്നു. ടാറ്റ നെക്സൺ ... എന്റെ ആദ്യത്തെ കാർ ... !!!", എന്നാണ് പുത്തൻ കാറിന്റെ ചിത്രത്തോടൊപ്പം താരം കുറിച്ചത്. 

When your dream is to fly... Then all you need is them wings... And today I have been blessed with both... Tata...

Posted by Mareena Michael Kurisingal on Thursday, 10 December 2020

കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ മറീന മൈക്കിൾ കുരിശിങ്കൽ കോഴിക്കോട്ടെ ടാറ്റ മോട്ടോർസ് ഡീലർഷിപ്പായ റോത്താന മോട്ടോഴ്സിൽ നിന്നാണ് തൂവെള്ള നിറമുള്ള ടാറ്റ നെക്‌സോൺ സ്വന്തമാക്കിയത്. ഏപ്രിൽ ടാറ്റ മോട്ടോർസ് പുതുതായി അവതരിപ്പിച്ച XZ+(S) വേരിയന്റാണ് മറീന സ്വന്തമാക്കിയത്. 

കഷ്ടപ്പാടുകൾക്കിടയിൽ സിനിമയിൽ എത്തിയ താരമാണ് മറീന.  ഇന്നു കാണുന്ന മറീനയിലേയക്കുള്ള യാത്രയെ കുറിച്ച് താരം നേരത്തെ മനസ് തുറന്നിരുന്നു. വ്യത്യസ്‍ത മതങ്ങളിൽ നിന്ന് പ്രണയബദ്ധരായി വിവാഹം കഴിച്ച അച്ഛനും അമ്മയും. അവരുടെ ആകെ സമ്പാദ്യം കടുത്ത ദാരിദ്രം മാത്രമായിരുന്നു. മറീനയുടെ ജീവിതം തുടങ്ങുന്നത് ഇവിടെ നിന്നായയിരുന്നു. തന്റെ ബാല്യകാലത്ത് ഉങ്ങാൻ പോകുമ്പോൾ തയ്യൽ മെഷീനിൽ ചവിട്ടുന്ന അമ്മയെയാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. 

ശേഷം ഹരം, അമർ അക്ബർ അന്തോണി, മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, ചങ്ക്‌സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളില്‍ താരം ഭാഗമായി. ചങ്ക്‌സ് എന്ന സിനിമയിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ പറത്തി ഒരു ടോംബോയ്‌ കാരക്ടർ ചെയ്ത് ശ്രദ്ധ നേടുകയുമുണ്ടായി താരം. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേശുവോം ആണ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം.