ത്യ എന്ന പെണ്‍കുട്ടിയിലൂടെ മലയാളികളുടെ തന്റേടിയായ ആണ്‍കുട്ടിയായി മാറിയ താരമാണ് മെര്‍ഷീന. തിരുവനന്തപുരം കരുമം സ്വദേശിയായ മെര്‍ഷീനയെ ഒരുപക്ഷെ സത്യ എന്ന പേരിലാകും മലയാളിക്ക് ഏറെ അടുപ്പം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്നയുടെ അനുജത്തിയായ മെര്‍ഷീന ഇന്ന് മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്യയാണ്. അനുജത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയില്‍ മെര്‍ഷീനയോട് ബൈക്ക് ഓടിക്കുന്നതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. സെറ്റിലെ എല്ലാവരുടേയും കാരുണ്യം എന്നുമാത്രമാണ് അന്ന് മെര്‍ഷീന പറഞ്ഞത്. എന്നാല്‍ ആരാധകരെ അന്തം വിടീക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ തണ്ടര്‍ബേഡില്‍ പറന്നുവരുന്ന വീഡിയോയാണ് മെര്‍ഷീന പങ്കുവച്ചിരിക്കുന്നത്. 'അങ്ങനെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി, റോയല്‍ എന്‍ഫീല്‍ഡും ഓടിച്ചു' എന്നാണ് താരം വീഡിയോയുടെ കൂടെ കുറിച്ചത്. പിറകിലെ സീറ്റ് ഞാന്‍ ബുക്ക് ചെയ്തു.. ശരിക്കും റൗഡി ബേബി തന്നെയാണല്ലോ.. കൊല മാസ് തന്നെ തുടങ്ങി മനോഹരമായ കമന്റുകള്‍കൊണ്ട് ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.