Asianet News MalayalamAsianet News Malayalam

ഇതാണോ..ഇതാണോ മോഹന്‍ലാല്‍: അമ്മൂമ്മയുടെ കൗതുകം മോഹന്‍ലാലിന്‍റെ മറുപടി - വൈറലായി വീഡിയോ

മോഹന്‍ലാല്‍ എവിടെ എന്ന് ചോദിച്ചുന്ന അമ്മൂമ്മയ്ക്ക് കാറില്‍ മടങ്ങാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ കാണിച്ച് കൊടുക്കുകയും മോഹന്‍ലാലും അമ്മൂമ്മയും കെട്ടിപ്പിടിക്കുന്നതും.

Mohanlal Light moments with old women gone viral on social media L360 Shooting vvk
Author
First Published Apr 22, 2024, 5:18 PM IST | Last Updated Apr 22, 2024, 5:19 PM IST

കൊച്ചി: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ലൊക്കേഷനിലെ രസകരമായ ഒരു സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലെ ചിത്രത്തിന്‍റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാന്‍ എത്തിയ ഒരു അമ്മൂമ്മയും മോഹന്‍ലാലും സംസാരിക്കുന്ന വീഡിയോയാണ് ഇത്. 

മോഹന്‍ലാല്‍ എവിടെ എന്ന് ചോദിച്ചുന്ന അമ്മൂമ്മയ്ക്ക് കാറില്‍ മടങ്ങാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ കാണിച്ച് കൊടുക്കുകയും മോഹന്‍ലാലും അമ്മൂമ്മയും കെട്ടിപ്പിടിക്കുന്നതും. പോരുന്നോ എന്‍റെ കൂടെ എന്ന് അമ്മൂമ്മയോട് മോഹന്‍ലാല്‍ ചോദിക്കുന്നതുമാണ് വീഡിയോയില്‍. ഇതാണോ..ഇതാണോ മോഹന്‍ലാല്‍ എന്ന അമ്മൂമ്മയുടെ ചോദ്യം എല്ലാവരിലും ചിരി പടര്‍ത്തുന്നുണ്ട്. 

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ എല്‍ 360 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന് തുടക്കമായി. യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ 360-ാം സിനിമയാണ്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. 

കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രമുഖ സോഷ്യല്‍ മീഡിയ താരം 'ക്ലബ് റാറ്റ്' ക്രിയേറ്റര്‍ ഇവ ഇവാന്‍സ് 29ാം വയസില്‍ അന്തരിച്ചു

മരണമില്ലാത്ത അശ്വത്ഥാമാവായി ബിഗ് ബി; ഞെട്ടിക്കാന്‍ കൽക്കി 2898 എഡി ടീസര്‍

Latest Videos
Follow Us:
Download App:
  • android
  • ios